കോവിഡ് നിയന്ത്രണം ലംഘിച്ചു, ബ്രസീല്‍ പ്രസിഡന്റിന് പിഴ
ബ്രസീലിയ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുപരിപാടിയില്‍ പങ്കെടുത്ത ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ. മാറഞ്ഞോയിലെ ഗവര്‍ണറാണ് പ്രസിഡന്റിനെതിരെ നടപടിയെടുത്തത്. ആരോഗ്യ വകുപ്പ് അധികൃതര്‍ ബൊല്‍സൊനാരോയ്ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
തന്റെ സംസ്ഥാനത്ത് നൂറിലധികം പേര് ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണെന്നം മാറഞ്ഞോ ഗവര്‍ണര്‍ ഫ്ളാവിയോ ഡിനോ പറഞ്ഞു. നിയമം എല്ലാവര്ക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ബ്രസീല്‍. തീവ്ര വലതുപക്ഷ നേതാവായ ബൊല്‍സൊനാരോ കോവിഡ് നിയന്ത്രണങ്ങളെ ശക്തമായി എതിര്‍ക്കുന്ന വ്യക്തിയാണ്. ബൊല്‍സൊനാരോ സേച്ഛാധിപതിയാണെന്നാണ് ഫ്ളാവിയോ ഡിനോയുടെ വിശേഷണം.