ഡോക്ടര്‍ക്ക് കോവിഡ്; പരിശോധിച്ച രോഗികളെ നിരീക്ഷിക്കും
ഇടുക്കി: ഇടുക്കി ഏലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം താല്‍ക്കാലികമായി അടയ്ക്കും. കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു. ഡോക്ടറുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കും. ഏപ്രില്‍ 15 മുതല്‍ കോവിഡ് സ്ഥിരീകരിച്ച വനിതാ ഡോക്ടര്‍ പരിശോധിച്ച രോഗികളുടെ കണക്കെടുപ്പുകള്‍ പുരോഗമിക്കുകയാണ്. കൂടാതെ ഡോക്ടര്‍മായി സമ്ബര്‍ക്കം പുലര്‍ത്തിയ മറ്റ് ഡോക്ടര്‍മാര്‍ പരിശോധിച്ച രോഗികളുടെയും സ്രവം പരിശോധിക്കാനുമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.