കോവിഡ് വാക്സിന് വിതരണം: ആദ്യ ഘട്ട ചെലവ് കേന്ദ്രം വഹിക്കും
ന്യൂ ഡല്‍ഹി: രാജ്യത്ത് ജനുവരി 16 മുതലാണ് കോവിഡ് വാക്സിന് വിതരണം. വാക്സിന് വിതരണത്തിന്റെ ആദ്യ ഘട്ട ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ശാസ്ത്രീയമായ നടപടിക്രമങ്ങളും പാലിച്ചാണ് രണ്ട് വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കിയത്. വിശ്വസനീയമായ നടപടികളാണ് ഉണ്ടായിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആദ്യ ഘട്ട വാക്സിന് വിതരണം ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ്.
ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. കേന്ദ്ര സര്‍ക്കാരിനെ പോലെ ഒരു ഏജന്‍സി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് നല്ലത്.
ഇതായിരിക്കും രാജ്യത്തിന് നല്ലത്, മോദി പറഞ്ഞു. രണ്ടാം ഘട്ടത്തില്‍, 50 വയസ്സിന് മുകളിലുള്ളവര്‍ക്കും 50 വയസ്സിന് താഴെയുള്ള രോഗാവസ്ഥയിലുള്ളവര്‍ക്കും കുത്തിവെപ്പ് നല്‍കും.
അടുത്ത കുറച്ച് മാസങ്ങളില്‍ 30 കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്കാന് ലക്ഷ്യമിടുന്നുവെന്നും മോദി പറഞ്ഞു.