തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുകാരന് കൊറോണ
തിരുവനന്തപുരം : തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരന് കൊറോണ. 71 വയസ്സുള്ള തടവുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലാക്കി.
ആന്റിജന്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം ഉള്ളതായി കണ്ടെത്തിയത്. കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളുടെ സ്രവം വിശദമായ പരിശോധനകള്‍ക്കായി അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സെന്‍ട്രല്‍ ജയിലിലെ കൂടുതല്‍ തടവുകാരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം.