ഐ.പി.എല്‍ മാതൃകയില്‍ ചുണ്ടന് വള്ളം കളി മത്സരം; പ്രഥമ ചാമ്ബ്യന്‍സ് ബോട്ട് ലീഗ് ആഗസ്റ്റ് 10 ന് തുടങ്ങും
തിരുവനന്തപുരം: ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന് വള്ളംകളി മത്സരങ്ങള്‍ കോര്‍ത്തിണക്കി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ ചാമ്ബ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആഗസ്റ്റ് പത്തിന് ആരംഭിക്കും. നെഹ്രു ട്രോഫി വള്ളം കളിയോടെ ആരംഭിക്കുന്ന ലീഗ് നവംബര്‍ ഒന്നിനാണ് അവസാനിക്കുക.
സിബിഎല്ലിന്റെ ഉദ്ഘാടന ചടങ്ങിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറും മുഖ്യാതിഥിയായി പങ്കെടുക്കും. നിലവിലുള്ള ചുണ്ടന് വള്ളംകളികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ലീഗ് നടത്തുന്നത്. നവംബര്‍ ഒന്നിന് കേരളപിറവി ദിനത്തില്‍ കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്സ് ബോട്ട് റെയ്സിനൊപ്പമാണ് സിബിഎല്‍ സമാപിക്കുക. ആഴ്ചയില്‍ ഒന്ന് നിലയില്‍ 12 മത്സരങ്ങളാണ് ചാമ്ബ്യന്‍സ് ബോട്ട് ലീഗിലുള്ളത്. 9 ടീമുകള്‍ പങ്കെടുക്കുന്ന ലീഗ് 12 വേദികളിലായാണ് നടക്കുക.
ഇതിനിടയിലാണ് ബാക്കി പത്തു മത്സരങ്ങള്‍ നടക്കുക. ഉച്ഛയ്ക്ക് ശേഷം 2.30 മുതല്‍ അഞ്ചു മണിവരെയാണ് എല്ലാ മത്സരങ്ങളും നടക്കുക. ചാമ്ബ്യന്മാര്ക്ക് 25 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനം ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയാണ് തുക. ബോട്ട് ലീഗിന്റെ നടത്തിപ്പിനായി ഏജന്‍സിയെ തിരഞ്ഞെടുക്കാന്‍ ടെക്നിക്കല്‍ ഇവാല്യുവേഷന് കമ്മിറ്റി രൂപവത്കരിക്കുകയും കണ്‍സോര്‍ഷ്യത്തെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടിണ്ട്. വിജയികള്‍ക്കുള്ള ട്രോഫിയും തീം വീഡിയോയും ജഴ്സിയും മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രകാശനം ചെയതു.