Tuesday, June 15, 2021
 
 
News

ആശങ്കകള്‍ക്ക് വിരാമമിട്ട് ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

09 May 2021 11:44 AM

നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച്‌ 5ബിയുടെ കോര്‍ സ്റ്റേജ് തഴേക്ക് പതിച്ചെന്ന് ചൈനയുടെ സ്ഥിരീകരണം. മാലദ്വീപിനോടു ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് റോക്കറ്റ് പതിച്ചിരിക്കുന്നത്. റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുമെന്ന് യു എസ് സൈന്യത്തിന്റെ 18 സ്‌പേസ് കണ്‍ട്രോള്‍ സ്‌ക്വാഡ്രന്‍ വിഭാഗം പ്രവചിച്ചിരുന്നു.

ഇന്ത്യന്‍ സമയം, ഞായറാഴ്ച രാവിലെ 07.54നു അന്തരീക്ഷത്തില്‍ പ്രവേശിച്ച റോക്കറ്റ്, അക്ഷാംശം 2.65 ഡിഗ്രിക്കും രേഖാംശം 72.47 ഡിഗ്രിക്കും ഇടയിലാണ് പതിച്ചത്. റോക്കറ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍വച്ചു തന്നെ കത്തിനശിച്ചതായും ചൈന മാന്‍ഡ് സ്‌പേസ് എന്‍ജിനീയറിങ് ഓഫിസ് അറിയിച്ചു. ചൈനയുടെ സ്വപ്നപദ്ധതി ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29നു ഭ്രമണപഥത്തിലെത്തിച്ച ശേഷം തിരിച്ചിറക്കത്തിലാണു റോക്കറ്റിനു നിയന്ത്രണം വിട്ടത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration