Friday, April 26, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി നാളെ പുറപ്പെടും

22 November 2019 01:04 PM

തിരുവനന്തപുരം : വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക-സാങ്കേതിക-വിജ്ഞാന സഹകരണം ലക്ഷ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജപ്പാനും കൊറിയയും സന്ദര്‍ശിക്കും. നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് പരിപാടികള്‍. 23ന് ശനിയാഴ്ച മുഖ്യമന്ത്രി ജപ്പാനിലേക്ക് യാത്രതിരിക്കും. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും.

ഒസാക്കയിലും ടോക്യോയിലും നിക്ഷേപ സെമിനാറുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാന്‍ ഗവര്‍ണ്‍മെന്‍റിലെ മന്ത്രിമാരുമായും കൂടിക്കാഴ്ചകളുണ്ട്. ഒസാക്ക സര്‍വകലാശാല, ഷൊനാന്‍ ഗവേഷണ കേന്ദ്രം, സകെമിനാറ്റോ തുറമുഖം, സാനിന്‍ മേഖലയിലെ മാലിന്യ സംസ്ക്കരണ പ്ലാന്‍റ് എന്നിവ മുഖ്യമന്ത്രി സന്ദര്‍ശിക്കും. ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി (ജൈക്ക), നിസ്സാന്‍, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും ഷിമെയ്ന്‍ ഗവര്‍ണറുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. ജപ്പാനിലെ മലയാളി സമൂഹം സംഘടിപ്പിക്കുന്ന യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.

കൊറിയയില്‍ കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്മെന്‍റ് പ്രോമോഷന്‍ ഏജന്‍സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. കൊറിയയിലെ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സുമായി സഹകരിച്ച് ڇകേരളത്തില്‍ നിക്ഷേപിക്കുകڈ എന്ന ബാനറില്‍ സോളില്‍ കേരളത്തിന്‍റെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ് ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായുണ്ട്. എല്‍ജി, സാംസങ്, ഹ്യുണ്ടായ് എന്നീ ആഗോള കമ്പനികളുടെ തലവന്മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കേരളത്തിന്‍റെ ആയുര്‍വേദം ടൂറിസത്തിന്‍റെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള ചര്‍ച്ചകളും നിശ്ചയിച്ചിട്ടുണ്ട്. കൊറിയയുടെ സാംസ്കാരിക - സ്പോര്‍ട്സ് - ടൂറിസം മന്ത്രാലയത്തിന്‍റെ പ്രതിനിധികളുമായും മുഖ്യമന്ത്രി സംസാരിക്കും. കൊറിയയിലും മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സന്ദര്‍ശിക്കും. ബുസാനിലെ കൊറിയ മാരിട്ടൈം ആന്‍റ് ഓഷ്യന്‍ യൂണിവേഴ്സിറ്റി ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration