കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് തുടക്കമായി
ന്യൂഡല്‍ഹി :കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് തുടക്കമായി .വൈകിട്ട് ആറു വരെയാണ് ബന്ദ് .റോഡ്-റെയില്‍ ഗതാഗതങ്ങള്‍ അടക്കം തടയും .
ട്രേഡ് യൂണിയനുകള്‍ ,ബാര്‍ അസോസിയേഷന് ,രാഷ്ട്രീയ പാര്‍ട്ടി എന്നിവര്‍ ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു .കടകള്‍,മാളുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ അടച്ചിടണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു .
ബംഗാള്‍, ആസാം, തമിഴ്നാട്, കേരള എന്നീ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെയും ബന്ദില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ട്.