വീണ്ടും ഗവര്‍ണറാകും മുമ്പ് കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ പരീക്ഷിക്കാന്‍ ബിജെപി !
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍. മണ്ഡലം സമിതിയോഗത്തിലാണ് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമുയര്‍ന്നത്. പ്രവര്‍ത്തകരുടെ അഭിപ്രായം സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിക്കുമെന്ന് യോഗത്തിന് മേല്‍നോട്ടം വഹിക്കാനെത്തിയ ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി.രമേശ് വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയോട് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ നിന്നും 50,709 വോട്ടുകളാണ് കുമ്മനം നേടിയത്. ശശി തരൂരിന് ഇവിടെ നേടാനായത് 53, 545 വോട്ടുകളാണ്. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇതിലും വലിയ ഭൂരിപക്ഷം തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷത്ത് വി കെ പ്രശാന്ത് തന്നെ സ്ഥാനാര്‍ഥിയായേക്കും.