വി.ജി സിദ്ധാര്‍ഥയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര
മുംബൈ: വി.ജി സിദ്ധാര്‍ഥയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. സിദ്ധാര്‍ഥയുടെ ആത്മഹത്യയില്‍ ആശങ്കയറിയിക്കുന്നുതോടൊപ്പം വ്യവസായികള്‍ക്ക് ഉപദേശം കൂടി നല്‍കുകയാണ് ആനന്ദ് മഹീന്ദ്ര.
I did not know him & have no knowledge of his financial circumstances. I only know that entrepreneurs must not allow business failure to destroy their self-esteem. That will bring about the death of entrepreneurship. https://t.co/H4ysr8Ov3U
— anand mahindra (@anandmahindra) July 30, 2019
എനിക്ക് സിദ്ധാര്‍ഥയെ വ്യക്തിപരമായി അറിയില്ല. അദ്ധേഹത്തിൻറെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും ധാരണയില്ല. എങ്കിലും ബിസിനസ് തകര്‍ച്ചയുടെ പേരില്‍ ആരും സ്വന്തം ആത്മാഭിമാനം നശിപ്പിക്കരുത്. അത് സംരംഭകത്വത്തിന്െറ തകര്‍ച്ചക്ക് തന്നെ കാരണമാവും- ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
നേത്രാവതി നദിക്ക് സമീപത്തു വെച്ച് കാണാതായ കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം ബുധനാഴ്ച രാവിലെയാണ് കണ്ടെത്തിയത്.