നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ തടസ്സ ഹര്‍ജി നല്കി. വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ഹര്‍ജിയിലാണ് ദിലീപിന്റെ തടസ്സ ഹര്‍ജി നല്‍കിയിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് ഇറക്കരുതെന്നാണ് ദിലീപിന്റെ ഉന്നയിക്കുന്ന ആവശ്യം.
കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം കേരള ഹൈക്കോടതി നേരെത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന പല മൊഴികളും രേഖപ്പെടുത്തിയില്ല എന്നും നടി ആരോപിക്കുന്നു.