വയനാട്ടില്‍ വോട്ടെടുപ്പിനിടെ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
ബത്തേരി : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസുകാരന് കുഴഞ്ഞു വീണ് മരിച്ചു. ബത്തേരിയിലാണ് സംഭവം. മീനങ്ങാടി സ്വദേശിയായ കരുണാകരനാണ് മരിച്ചത്. 45 വയസായിരുന്നു.
വോട്ട് ചെയ്യാനെത്തിയ വോട്ടറും വയനാട്ടില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. തൃശിലേരി വരിനിലം സ്വദേശിയായ ദേവിയാണ് മരിച്ചത്. തൃശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.