തിരുവനന്തപുരം മാറനല്ലൂരില്‍ ഒന്‍പതു വയസ്സുകാരനെ കൊന്ന് അച്ഛന് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛന് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. ഒന്‍പതു വയസ്സുകാരനായ മകന് ആഷ്ലിയെയാണ് അച്ഛന് സലീം കൊലപ്പെടുത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചയാണ് സംഭവം. ഇയാളുടെ സഹോദരി ഭക്ഷണവുമായി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. മകന് ആഷ്ലി കിടപ്പുമുറിയിലും സലീമിനെ അടുക്കളയ്ക്ക് സമീപവുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സലീമിന്റെ ഞരമ്പുകളും മുറിച്ച നിലയിലാണ്.
മൂന്നു വിവാഹങ്ങള്‍ കഴിച്ച സലീമിന്റെ ആദ്യ ബന്ധത്തിലെ മകനാണ് ആഷ്ലി. വികാസ് ഭവനിലെ വ്യവസായ വകുപ്പില്‍ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരനാണ് ഇയാള്‍. ആഷ്ലി കണ്ടല സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ മാറനല്ലൂര്‍ പോലീസ് കേസെടുത്തു.