നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു
നെടുമങ്ങാട് ഡിപ്പോയുടെ AT 361 FP, നെടുമങ്ങാട് നിന്നും കൊല്ലം പോകുന്ന വഴി കടമ്പാട്ട്കോണം എത്തിയപ്പോൾ നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡിൽ നിന്നും തെന്നിമാറി കുഴിയിലേക്ക് മറിഞ്ഞു. 22 യാത്രക്കാർക്ക് പരിക്ക്പറ്റിയതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6 യാത്രക്കാർക്കും കണ്ടക്ടർക്കും ഡ്രൈവർക്കും നിസാര പരിക്കേറ്റു.