സംസ്ഥാനത്ത് 83 പേര്‍ക്ക് കൂടി കൊവിഡ്; 62 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറയി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 62 പേര് രോഗമുക്തി നേടി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഒരാള്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. തൃശൂര്‍- 25, പാലക്കാട് -13, മലപ്പുറം -10, കാസര്‍ഗോഡ് -10, കൊല്ലം- 8, കണ്ണൂര്‍- 7. പത്തനംതിട്ട- 5. എറണാകുളം-2, കോട്ടയം -2, കോഴിക്കോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര് വിദേശരാജ്യങ്ങളില്‍ നിന്നും 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ 14 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയില്‍ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 4 പേര് കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളും നാല് പേര് വെയര്‍ഹൗസില്‍ ലോഡിങ് തൊഴിലാളികളും ഉള്‍പ്പെടുന്നുണ്ട്.