തമിഴ്നാട്ടില്‍ 5,783 പേര്‍ക്ക് കോവിഡ്;24 മണിക്കൂറിനിടെ 88 മരണം
ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് കുറയുന്നില്ല . സംസ്ഥാനത്ത് ഇന്ന് 5,783 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,63,480 ആയി ഉയര്‍ന്നു . 24 മണിക്കൂറിനിടെ 88 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 7,836 ആയി.
5,820 പേര് ഇന്ന് രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,92,507 ആയി . 51,458 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.