രാജ്യത്തെ കൊവിഡ് വാക്സിന് നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ 4500 കോടി
ദില്ലി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കൊവിഡ് വാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവര്‍ക്ക് 4500 കോടി നല്‍കും.
ഇതില്‍ 3,000 കോടി എസ്ഐഐയ്ക്കും, 1500 കോടി ഭാരത് ബയോടെക്കിനുമാണ് നല്‍കുക. ഇത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച തന്നെ അനുമതി നല്‍കിയിരുന്നു. പണം ഉടന്‍ തന്നെ ഈ കന്പനികള്‍ക്ക് നല്‍കും എന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
ഇത് കൂടി പരഗണിച്ചാണ് വാക്സിന് ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ അടിയന്തര സഹായം അനുവദിച്ചത്. അതേ സമയം കഴിഞ്ഞ വാരം എസ്ഐഐ സിഇഒ അദാര്‍ പൂനവാല സര്‍ക്കാറിനോട് അടിയന്തരമായി 3,000 കോടി ധനസഹായം ആവശ്യപ്പെട്ടിരുന്നു.
ഒരു മാസത്തില്‍ 100 ദശലക്ഷം കോടി ഡോസ് വാക്സിന് ഉത്പാദനം നടത്താന്‍ ഈ സഹായം അത്യാവശ്യമാണെന്നാണ് എസ്ഐഐ മേധാവി പറഞ്ഞത്.