പി.ജി. ആയുർവേദം: ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
കേരളത്തിലെ സർക്കാർ/ എയ്ഡഡ് ആയുർവേദ കോളേജുകളിലേയും സ്വാശ്രയ ആയുർവേദ കോളേജുകളിലെയും സർക്കാർ സീറ്റുകളിലേയ്ക്കുള്ള 2025-26 അധ്യയന വർഷത്തെ ആയുർവേദ കോഴ്സുകളിലേയക്കുള്ള പ്രവേശനത്തിനായുള്ള ഒന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം നേടാനുള്ള അവസാന തീയതി ഡിസംബർ 6 വൈകിട്ട് 3 മണിവരെ. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് സന്ദർശിക്കാം.

