Sunday, May 17, 2026
 
 
⦿ ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു ⦿ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽ ⦿ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു ⦿ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം ⦿ ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കെടുതി; മരണം 111 ⦿ NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു ⦿ ഗൗതം അദാനിക്കെതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ അവസാനിപ്പിക്കാൻ അമേരിക്ക ⦿ രാജ്യത്ത് പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി ⦿ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ റെയ്ഡ്; 91 സിലിണ്ടറുകൾ പിടിച്ചെടുത്തു ⦿ ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ⦿ ഗവർണറെ കണ്ട് വി ഡി സതീശൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച ⦿ സതീശനെ നേരിടാൻ പിണറായി തന്നെ; പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ⦿ 'എല്ലാവർക്കും നന്ദി, എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്'; വി ഡി സതീശന്‍ ⦿ ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ; എന്നും പാർട്ടിക്കൊപ്പം; കെ സുധാകരൻ ⦿ ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു ⦿ യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം ⦿ വി ഡി സതീശൻ കേരള മുഖ്യമന്ത്രി ⦿ മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം ⦿ സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം ⦿ സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക് ⦿ കൊച്ചിയിൽ നിന്ന് രണ്ട് മണിക്കൂറിൽ ലക്ഷദ്വീപിലെത്താം; സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം ⦿ അമൂൽ പാലിന് വില കൂട്ടി ; ലിറ്ററിന് 2 രൂപ വർധിക്കും, നാളെ മുതൽ പ്രാബല്യത്തിൽ ⦿ അസമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ ⦿ സ്കൂളുകളിലെ ഹിജാബ് നിരോധനം പിന്‍വലിച്ച് കർണാടക സർക്കാർ ⦿ കേരളത്തിന്റെ സ്വന്തം 'മിന്നൽ മാജിക്' ബ്രാ‍ൻഡി ഈ മാസം ⦿ ജ്യോത്സ്യന് സർക്കാർ പദവി; കടുത്ത എതിർപ്പിനൊടുവിൽ നിയമനം റദ്ദാക്കി ⦿ CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം; തിരുവനന്തപുരം മുന്നിൽ ⦿ ടിവികെ എംഎൽഎ സീനിവാസ സേതുപതിയെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു ⦿ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ തിരുവനന്തപുരം ​മുൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ⦿ തീരുവ ചതിച്ചു; പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി ⦿ എം എ യൂസഫലി യുഎഇയിലെ സമ്പന്നനായ മലയാളി; ഫോബ്സ് മിഡില്‍ഈസ്റ്റ് പട്ടികയില്‍ 5 മലയാളികള്‍ ⦿ മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക് ⦿ ബെംഗളുരുവിൽ പ്രധാനമന്ത്രി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ⦿ സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം

കാൻഡിഡേറ്റ് സെറ്റിംഗ് ഡിസംബർ 3 മുതൽ

02 December 2025 10:05 PM

തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകളിൽ നാളെ (ഡിസംബർ 3) മുതൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമാണ് സെറ്റ് ചെയ്യുന്നത്.


ഓരോ തലത്തിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണ് ബാലറ്റ് യൂണിറ്റിൽ സജ്ജമാക്കുന്നത്. സ്ഥാനാർത്ഥികളുടെയും പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് വോട്ടിങ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്.  ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേത് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമുള്ളതാണ്. നഗരസഭകളുടെ കാര്യത്തിൽ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്.


ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു നിയോജകമണ്ഡലത്തിലും 15 ൽ കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കാനില്ലാത്തതിനാൽ എല്ലാ ബുത്തുകളിലും ഓരോ തലത്തിലും ഓരോ ബാലറ്റ് യൂണിറ്റ് മതിയാകും.


കാൻഡിഡേറ്റ് സെറ്റിംഗിന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും മെഷീനുകളിൽ മോക്ക്‌പോൾ നടത്തും.  മോക്‌പോളിന്റെ ഫലം സന്നിഹിതരായിട്ടുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും സ്ഥാനാർത്ഥികളേയും കാണിക്കും. തുടർന്ന് മോക്ക് പോൾ ഫലം ഡിലീറ്റ് ചെയ്ത് മെഷീനുകൾ സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിക്കും.


വോട്ടെടുപ്പിന്റെ തലേദിവസം മറ്റ് പോളിംഗ് സാധനങ്ങൾക്കൊപ്പം മെഷീനുകളും പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും. വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് അതത് പോളിംഗ് സ്റ്റേഷനിൽ വച്ച് ഹാജരുള്ള പോളിംഗ് ഏജന്റുമാരുടേയും സ്ഥാനാർത്ഥികളുടേയും സാന്നിദ്ധ്യത്തിൽ മോക്ക് പോൾ നടത്തും. തുടർന്ന് 7 മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration