അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം
വയനാട് ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി ഡിസംബർ 3ന് രാവിലെ 10ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി അവകാശ നിയമവുമായി ബന്ധപ്പെട്ട സെമിനാർ, വിവിധ കല-കായിക പരിപാടികൾ എന്നിവ നടക്കും.

