Saturday, February 07, 2026
 
 
⦿ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്ന് വാജി വാഹനം പിടിച്ചെടുത്ത് SIT ⦿ ശബരിമലയിൽ അഭിഷേകം ചെയ്ത നെയ്യുടെ വിൽപ്പനയിൽ ക്രമക്കേട് ⦿ അനധികൃത സ്വത്ത് സമ്പാദനക്കേസ്: പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു ⦿ സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ⦿ മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; വിഡിയോ പങ്കുവെച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫോൺ കസ്റ്റഡിയിലെടുത്തു ⦿ പാലക്കാട് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന് സസ്പെൻഷൻ ⦿ അഗസ്ത്യാർകൂടം ട്രക്കിങ് 14 മുതൽ; ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി ⦿ പരീക്ഷയുടെ തലേന്ന് വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ചു; അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു ⦿ അടൂരിൽ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി ⦿ അമേരിക്കയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട നിലയിൽ ⦿ തൊണ്ടിമുതൽ‌ കേസ് : ആന്റണി രാജു അയോഗ്യൻ: വിജ്ഞാപനമിറക്കി ⦿ നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പ്; വി ഡി സതീശൻ ⦿ ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ⦿ പാലക്കാട് വയോധികയ്ക്ക് നേരെ ലൈംഗീകാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ് ⦿ സോണിയ ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടമുണ്ട്: കെ. സുരേന്ദ്രൻ ⦿ മൂന്ന് നില കെട്ടിടവും പിക്കപ്പ് വാനും ഉള്‍പ്പെടെ കത്തിനശിച്ചു ⦿ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസ് പോഷക സംഘടനകളായ ബജ്‌റങ്ദളും വിഎച്ച്പിയും ⦿ കെഎഫ്സി ചിക്കനും പിസ ഹട്ടും ഒന്നിക്കുന്നു ⦿ സീരിയൽ താരം സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി ⦿ ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു ⦿ പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ ⦿ ഹരിയാനയിൽ യുവതിയെ പീഡിപ്പിച്ച് കൊടുംതണുപ്പിലേക്ക് വലിച്ചെറിഞ്ഞു ⦿ ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ⦿ മുണ്ടക്കൈ - ചൂരൽമല; മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും: മുഖ്യമന്ത്രി ⦿ ‘പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടി, പക്ഷേ പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍’; മുഖ്യമന്ത്രി ⦿ കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു ⦿ ബുൾഡോസർ രാജ്; വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ ⦿ ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ് ⦿ ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍ ⦿ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു ⦿ പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ ⦿ വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ ⦿ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി ⦿ കേരള യാത്രയുമായി വി ഡി സതീശന്‍ ⦿ 25 രൂപ നിരക്കില്‍ 20 കിലോ അരി; വെളിച്ചെണ്ണയ്ക്ക് 309: കിറ്റിന് 500; സപ്ലൈക്കോയില്‍ 50% വരെ കിഴിവ്

സപ്ലൈക്കോ ഓണം ഫെയർ ഓഗസ്റ്റ് 25 മുതൽ

31 July 2025 10:55 PM

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഓണം ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ചുദിവസം നീളുന്ന ഫെയറുകളും നടത്തും. നിയമസഭാ മണ്ഡലങ്ങളിൽ സപ്ലൈക്കോ പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ് ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലാ ഫെയറുകൾ ഉത്രാടം നാളായ സെപ്റ്റംബർ നാലു വരെ ഉണ്ടാകും. ഓഗസ്ത് 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളിലൂടെ അരിയും ഭക്ഷ്യവസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഉൾപ്രദേശങ്ങളിലേക്കും എത്തിക്കുമെന്നും സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.


ഓണക്കാലത്ത് അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്‌സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും. എ എ വൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകൾ നൽകുമെന്നും ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


വെളിച്ചെണ്ണയ്ക്ക് വിലകൂടിയ സാഹചര്യത്തിൽ, സാധാരണക്കാർക്ക് മിതമായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാൻ സപ്ലൈകോ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് പുതിയ ടെൻഡർ വിളിക്കുകകയും വിതരണക്കാരുമായി ചർച്ച ചെയ്ത് വില സംബന്ധിച്ച ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സബ്‌സിഡിയായും നോൺ സബ്‌സിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അര ലിറ്റർ പായ്ക്കറ്റിന് 179 രൂപയിലും, സബ്‌സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും അധികരിക്കാതെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എം ആർ പിയേക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ലഭിക്കും. സൺഫ്‌ലവർ ഓയിൽ, പാം ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.


വൻപയർ, തുവരപ്പരിപ്പ് എന്നീ സബ്‌സിഡി ഇനങ്ങളുടെ വില കുറച്ചു. വൻ പയറിന് 75 രൂപയിൽ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയിൽ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർദ്ധിപ്പിച്ചു. (കിലോയ്ക്ക് 115.5/ രൂപ  അര കിലോയ്ക്ക് 57.50/ രൂപ) വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്‌സിഡി സാധനങ്ങളും ഇപ്പോൾ ഔട്ട് ലെറ്റുകളിൽ ലഭ്യമാണ്. ഓണക്കാലത്ത് മുഴുവൻ സബ്‌സിഡി സാധനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി


ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സേമിയ/പാലട പായസം മിക്‌സ് (200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട വടിയരി, മട്ട ഉണ്ടയരി എന്നിവ പുറത്തിറക്കും. അരി നേരിട്ട് തെരഞ്ഞെടുത്ത്, മില്ലുകൾ വഴി സംസ്‌കരിച്ച് പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് പുട്ടുപൊടിയും അപ്പം പൊടിയും ശബരി ബ്രാൻഡിൽ വിപണനം ചെയ്യാനും പദ്ധതിയുണ്ട്. പുതിയ ഉൽപ്പന്നങ്ങൾ ആഗസ്റ്റ് 18 ന് സപ്ലൈകോ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. 32 മേജർ കമ്പനികളിൽ നിന്നുമായി 288 ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോടെ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണക്കാലത്ത് ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു.


സപ്ലൈകോയുടെ 3 പ്രധാന ഔട്ട് ലെറ്റുകൾ ഈ വർഷം സിഗ്‌നേച്ചർ മാർട്ട് എന്ന പേരിൽ പ്രീമിയം ഔട്ട് ലെറ്റുകൾ ആക്കി മാറ്റും. ഓണക്കാലത്ത് തലശ്ശേരി ഹൈപ്പർമാർക്കറ്റ്, സിഗ്‌നേച്ചർ മാർട്ട് ആക്കി മാറ്റിക്കൊണ്ടാണ് ഈ വലിയ മാറ്റത്തിന് തുടക്കമാവുക. സപ്ലൈകോയുടെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടയം ഹൈപ്പർ മാർക്കറ്റ്, എറണാകുളം ഹൈപ്പർമാർക്കറ്റ് എന്നിവയും സിഗ്‌നേച്ചർ മാർട്ടുകളായി നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ആധുനിക രീതിയിലുള്ള മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താവിന് നൽകുകയാണ് സിഗ്‌നേച്ചർ മാർട്ടിന്റെ ലക്ഷ്യം. കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വിൽപനയാണ് നടന്നത്. ഇത്തവണ 250 കോടിയിൽ കുറയാത്ത വിൽപനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.


ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവർക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കി. 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും, റസിഡൻസ് അസോസിയേഷനുകൾക്കും, ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.


സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് 2500രൂപയിലധികം സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്കായി ഒരു ലക്കി ഡ്രോ നടത്തും. ഒരു പവൻ സ്വർണ്ണനാണയമടക്കം വിവിധ സമ്മാനങ്ങൾ വിജയികൾക്ക് നൽകും. സംസ്ഥാനത്തെ 140 ഓണച്ചന്തകളിലും ഇത്തരം നറുക്കെടുപ്പുകൾ ദിവസേന നടത്തി വിജയികൾക്ക് വെളിച്ചെണ്ണയടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.


റേഷൻ കടകൾ വഴി ഓണത്തിന് സ്‌പെഷ്യൽ അരി


ഓണത്തിന് പി.എച്ച്.എച്ച് (പിങ്ക്) കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. എൻ.പി.എസ് (നീല) കാർഡിന് നിലവിലുള്ള അരി വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും എൻ.പി.എൻ.എസ് (വെള്ള) കാർഡിന് ആകെ 15 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും ലഭ്യമാക്കും. എ.എ.വൈ (മഞ്ഞ) കാർഡിന് ഒരു കിലോ പഞ്ചസാര ലഭ്യമാക്കും. എല്ലാ വിഭാഗം റേഷൻകാർഡുകാർക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ പാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത എ എ വൈ കാർഡുകൾക്ക് 2 ലിറ്റർ മണ്ണെണ്ണയും മറ്റ് വിഭാഗം കാർഡുകാർക്ക് ഒരു ലിറ്റർ മണ്ണെണ്ണയും രണ്ട് പാദത്തിലെയും ചേർത്ത് ആഗസ്റ്റ് മാസം അനുവദിച്ചിട്ടുണ്ട്. അർഹരായ 43,000 കുടുംബങ്ങൾക്ക് കൂടി ഓണത്തിന് മുമ്പ് മുൻഗണനാ കാർഡ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration