Saturday, February 07, 2026
 
 
⦿ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്ന് വാജി വാഹനം പിടിച്ചെടുത്ത് SIT ⦿ ശബരിമലയിൽ അഭിഷേകം ചെയ്ത നെയ്യുടെ വിൽപ്പനയിൽ ക്രമക്കേട് ⦿ അനധികൃത സ്വത്ത് സമ്പാദനക്കേസ്: പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു ⦿ സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ⦿ മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; വിഡിയോ പങ്കുവെച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫോൺ കസ്റ്റഡിയിലെടുത്തു ⦿ പാലക്കാട് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന് സസ്പെൻഷൻ ⦿ അഗസ്ത്യാർകൂടം ട്രക്കിങ് 14 മുതൽ; ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി ⦿ പരീക്ഷയുടെ തലേന്ന് വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ചു; അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു ⦿ അടൂരിൽ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി ⦿ അമേരിക്കയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട നിലയിൽ ⦿ തൊണ്ടിമുതൽ‌ കേസ് : ആന്റണി രാജു അയോഗ്യൻ: വിജ്ഞാപനമിറക്കി ⦿ നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പ്; വി ഡി സതീശൻ ⦿ ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ⦿ പാലക്കാട് വയോധികയ്ക്ക് നേരെ ലൈംഗീകാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ് ⦿ സോണിയ ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടമുണ്ട്: കെ. സുരേന്ദ്രൻ ⦿ മൂന്ന് നില കെട്ടിടവും പിക്കപ്പ് വാനും ഉള്‍പ്പെടെ കത്തിനശിച്ചു ⦿ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസ് പോഷക സംഘടനകളായ ബജ്‌റങ്ദളും വിഎച്ച്പിയും ⦿ കെഎഫ്സി ചിക്കനും പിസ ഹട്ടും ഒന്നിക്കുന്നു ⦿ സീരിയൽ താരം സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി ⦿ ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു ⦿ പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ ⦿ ഹരിയാനയിൽ യുവതിയെ പീഡിപ്പിച്ച് കൊടുംതണുപ്പിലേക്ക് വലിച്ചെറിഞ്ഞു ⦿ ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ⦿ മുണ്ടക്കൈ - ചൂരൽമല; മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും: മുഖ്യമന്ത്രി ⦿ ‘പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടി, പക്ഷേ പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍’; മുഖ്യമന്ത്രി ⦿ കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു ⦿ ബുൾഡോസർ രാജ്; വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ ⦿ ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ് ⦿ ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍ ⦿ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു ⦿ പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ ⦿ വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ ⦿ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി ⦿ കേരള യാത്രയുമായി വി ഡി സതീശന്‍ ⦿ 25 രൂപ നിരക്കില്‍ 20 കിലോ അരി; വെളിച്ചെണ്ണയ്ക്ക് 309: കിറ്റിന് 500; സപ്ലൈക്കോയില്‍ 50% വരെ കിഴിവ്

രാജ്യത്ത് ആറാമത്: എസ്.എ.ടിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻട്രോളജി ഡിപ്പാർട്ട്മെന്റ്

02 July 2025 09:25 PM

* പി.ജി. കോഴ്‌സ് ആരംഭിക്കുന്നതിന് പ്രൊഫസർ തസ്തിക


തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ പി.ജി കോഴ്‌സ് ആരംഭിക്കുന്നതിനായി പ്രൊഫസർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. നിലവിലെ യൂണിറ്റ് വിപുലീകരിച്ച് പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻട്രോളജി ഡിപ്പാർട്ട്മെന്റ് ആക്കുന്നതിന്റെ ഭാഗമായാണ് ഈ തസ്തിക സൃഷ്ടിച്ചത്.


93 ലക്ഷം രൂപ ചെലവഴിച്ചുള്ള അത്യാധുനിക എൻഡോസ്‌കോപ്പി മെഷീൻ എസ്.എ.ടി.യിൽ ഉടൻ സ്ഥാപിക്കും. ഉദര സംബന്ധമായ രോഗങ്ങൾക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കാൻ പുതിയ ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്നതോടെ സാധിക്കും. രാജ്യത്ത് ആറാമതും സംസ്ഥാനത്ത് ആദ്യമായുമാണ് സർക്കാർ മേഖലയിൽ എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം ആരംഭിക്കുന്നത്. പി.ജി. കോഴ്സ് ആരംഭിക്കുന്നത് രാജ്യത്ത് അഞ്ചാമതുമാണ്. കോഴ്സ് ആരംഭിക്കുന്നതോടെ ഈ രംഗത്തെ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.


2021ൽ ഈ സർക്കാരിന്റെ കാലത്താണ് എസ്.എ.ടി. ആശുപത്രിയിൽ മികച്ച സൗകര്യമൊരുക്കി പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻട്രോളജി യൂണിറ്റ് ആരംഭിച്ചത്. കുട്ടികളിലെ ഉദര സംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ ദഹനാരോഗ്യത്തിനായി സമഗ്രമായ പീഡിയാട്രിക് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിന്റെ സേവനങ്ങൾ വിപുലീകരിച്ച് പ്രത്യേക ഡിപ്പാർട്ട്മെന്റാക്കുന്നത്. നവജാത ശിശുക്കൾ മുതൽ കൗമാരക്കാർ വരെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങൾക്കും ആധുനികവും ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എസ്.എ.ടി. ആശുപത്രിയിൽ ഈ സേവനം ആരംഭിച്ച് ഇതുവരെ 27000ലധികം കുട്ടികൾക്ക് ചികിത്സ നൽകാനായി.


കുട്ടികളിലെ ഉദര സംബന്ധമായ രോഗങ്ങൾ, കരൾ, പിത്താശയം, പാൻക്രിയാസ് സംബന്ധമായ രോഗങ്ങളാണ് ഈ വിഭാഗത്തിൽ ചികിത്സിക്കുന്നത്. കുട്ടികളിലെ വയറുവേദന, വിട്ടുമാറാത്ത അതിസാരം, മലബന്ധം, ഛർദ്ദി, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുകൾ, ആസിഡ് റിഫ്ലക്സ്, ഭക്ഷണ അലർജികൾ, വളർച്ചാക്കുറവ്, കരൾ രോഗങ്ങൾ, ഐബിഡി (ഇൻഫ്ളമേറ്ററി ബവൽ ഡിസീസ്) തുടങ്ങിയ അവസ്ഥകൾക്ക് പ്രത്യേക പരിചരണം ഈ വിഭാഗത്തിൽ നൽകുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പരിചയസമ്പന്നരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒരു മൾട്ടി ഡിസിപ്ലിനറി ടീമാണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration