Saturday, May 16, 2026
 
 
⦿ ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു ⦿ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽ ⦿ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു ⦿ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം ⦿ ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കെടുതി; മരണം 111 ⦿ NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു ⦿ ഗൗതം അദാനിക്കെതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ അവസാനിപ്പിക്കാൻ അമേരിക്ക ⦿ രാജ്യത്ത് പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി ⦿ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ റെയ്ഡ്; 91 സിലിണ്ടറുകൾ പിടിച്ചെടുത്തു ⦿ ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ⦿ ഗവർണറെ കണ്ട് വി ഡി സതീശൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച ⦿ സതീശനെ നേരിടാൻ പിണറായി തന്നെ; പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ⦿ 'എല്ലാവർക്കും നന്ദി, എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്'; വി ഡി സതീശന്‍ ⦿ ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ; എന്നും പാർട്ടിക്കൊപ്പം; കെ സുധാകരൻ ⦿ ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു ⦿ യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം ⦿ വി ഡി സതീശൻ കേരള മുഖ്യമന്ത്രി ⦿ മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം ⦿ സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം ⦿ സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക് ⦿ കൊച്ചിയിൽ നിന്ന് രണ്ട് മണിക്കൂറിൽ ലക്ഷദ്വീപിലെത്താം; സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം ⦿ അമൂൽ പാലിന് വില കൂട്ടി ; ലിറ്ററിന് 2 രൂപ വർധിക്കും, നാളെ മുതൽ പ്രാബല്യത്തിൽ ⦿ അസമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ ⦿ സ്കൂളുകളിലെ ഹിജാബ് നിരോധനം പിന്‍വലിച്ച് കർണാടക സർക്കാർ ⦿ കേരളത്തിന്റെ സ്വന്തം 'മിന്നൽ മാജിക്' ബ്രാ‍ൻഡി ഈ മാസം ⦿ ജ്യോത്സ്യന് സർക്കാർ പദവി; കടുത്ത എതിർപ്പിനൊടുവിൽ നിയമനം റദ്ദാക്കി ⦿ CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം; തിരുവനന്തപുരം മുന്നിൽ ⦿ ടിവികെ എംഎൽഎ സീനിവാസ സേതുപതിയെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു ⦿ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ തിരുവനന്തപുരം ​മുൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ⦿ തീരുവ ചതിച്ചു; പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി ⦿ എം എ യൂസഫലി യുഎഇയിലെ സമ്പന്നനായ മലയാളി; ഫോബ്സ് മിഡില്‍ഈസ്റ്റ് പട്ടികയില്‍ 5 മലയാളികള്‍ ⦿ മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക് ⦿ ബെംഗളുരുവിൽ പ്രധാനമന്ത്രി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ⦿ സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം

ലീഗൽ മെട്രോളജി വകുപ്പ് ഉപഭോക്തൃ ദിനാചരണം സംഘടിപ്പിച്ചു

15 March 2025 10:55 PM

ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും: മന്ത്രി ജി.ആർ. അനിൽ


ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃ ദിനാചരണം ലീഗൽ മെട്രോളജി ഭവനിൽ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള സർക്കാർ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുമെന്നും ഓൺലൈൻ, ഡയറക്ട് മാർക്കറ്റിംഗ് തുടങ്ങിയ പുതിയ കച്ചവടരീതികളുടെ കാലഘട്ടത്തിൽ ഉപഭോക്തൃ സംരക്ഷണത്തിനും അവകാശത്തിനും വളരെ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. അമിത ഉപഭോഗം നിയന്ത്രിച്ചും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തും ഭാവിതലമുറകളെ കണക്കിലെടുത്ത് ഉത്തരവാദിത്വ ബോധമുള്ള ഹരിത ഉപഭോക്തൃ സംസ്‌കാരം ശീലമാക്കണം.


ഉപഭോക്താക്കളെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും ധാർമികമായ വ്യാപാര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മാർച്ച് 15 ന് ഉപഭോക്തൃദിനം ആചരിക്കുന്നത്. ‘സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ഒരു നീതിയുക്തമായ പരിവർത്തനം’ എന്നതാണ് ഇക്കൊല്ലത്തെ ലോക ഉപഭോക്തൃ അവകാശദിന ആപ്തവാക്യം. ഉപഭോക്താക്കൾ എന്ന നിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലും, സേവനങ്ങൾ സ്വീകരിക്കുന്നതിലും ശരിയായ അവബോധവും ഉത്തരവാദിത്വവും നമ്മൾ പുലർത്തണം.


ഉപഭോക്താക്കൾ നേരിടുന്ന ചൂഷണങ്ങൾക്ക് അടിസ്ഥാന കാരണം അവകാശങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ്. ഉപഭോക്തൃ ബോധവത്ക്കരണം വിദ്യാർത്ഥികളിൽ നിന്നും ആരംഭിച്ച് സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും കൺസ്യൂമർ ക്ലബ്ബുകൾ രൂപീകരിച്ചു വരികയാണ്. 2025 അവസാനത്തോടെ ആയിരം കൺസ്യൂമർ ക്ലബ്ബുകൾ രൂപീകരിക്കുകയാണ് ലക്ഷ്യം.


\"\"


ഓൺലൈൻ കേസ് ഫയലിംഗ് സംവിധാനമായ ഇ-ദാഖിൽ, എല്ലാ കമ്മീഷനുകളിലും സൗജന്യ നിയമ സഹായ കേന്ദ്രങ്ങൾ, ഉപഭോക്തൃ കമ്മീഷനിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും മീഡിയേഷൻ കേന്ദ്രങ്ങൾ, നവമാധ്യമങ്ങളിലൂടെ ഉപഭോക്തൃ കമ്മീഷനുകളുടെ ഉത്തരവുകളും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കുന്നതിനുള്ള മീഡിയ ലാബ് തുടങ്ങി ഉപഭോക്തൃ കമ്മീഷനുകൾ ജനസൗഹൃദമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.


2021 ലെ ഡയറക്ട് സെല്ലിംഗ് കേന്ദ്രചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഡയറക്ട് സെല്ലിംഗ് മേഖലയിലെ അനഭിലഷണീയ കച്ചവട പ്രവണതകൾ തടയുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി പ്രവർത്തന മാർഗരേഖയും ഉന്നതഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മോണിറ്ററിങ് അതോറിറ്റിയും കേരളം നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകയായ തരത്തിലുള്ള ഈ ചുവടുവയ്പ് ഡയറക്ട് സെല്ലിംഗ് ബിസിനസിന്റെ നിയമ സാധുതയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തും. സർക്കാർ സംവിധാനത്തിനു മാത്രമായി ഒരു മേഖലയിലേയും തട്ടിപ്പുകൾ പൂർണമായും തുടച്ചുനീക്കാനാകില്ലെന്നും ജാഗ്രതയോടെയുള്ള പെരുമാറ്റത്തിലൂടെ തട്ടിപ്പുകൾക്കെതിരെ പ്രതിരോധിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.


വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ ജിനു സക്കറിയ ഉമ്മൻ, ലീഗൽ മെട്രോളജി കൺട്രോളർ വി കെ അബ്ദുൽ കാദർ, അഡീഷണൽ കൺട്രോളർ ആർ റീന ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.


ലീഗൽ മെട്രോളജി വകുപ്പ് പ്രസിദ്ധീകരിച്ച ഉപഭോക്താക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഗൈഡ് മന്ത്രി പ്രകാശനം ചെയ്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration