പുലാങ്കുഴലിൽ നാദാർച്ചനയുമായി മനോജ്
ജനപ്രിയ ഗാനങ്ങൾ പുലാങ്കുഴലിൽ ആലപിച്ച് അയ്യന് നാദാർച്ചന ഒരുക്കി പന്തളം സ്വദേശി മനോജ് വാസുദേവ്.
പരമ്പരാഗതവും ആധുനികവുമായ വാദ്യോപകരണങ്ങൾ സമന്വയിപ്പിച്ചായിരുന്നു നാദമുരളി എന്ന് പേരിട്ട പരിപാടി അവതരിപ്പിച്ചത്. അടൂർ ഓൾ സെയ്ൻ്റ്സ് സ്കൂൾ അധ്യാപകനാണ് മനോജ്. കീബോർഡിൽ ദിനേശ് കൊല്ലം, മൃദംഗത്തിൽ പന്തളം രാജേഷ്, ബേസ് ഗിത്താറിൽ അരുൺ തിരുവല്ല, റിധം പാഡിൽ അതുൽ കൃഷ്ണ എന്നിവർ ഫൂട്ട് സോളോക്ക് അകമ്പടി നൽകി.