Sunday, January 05, 2025
 
 
⦿ അമിത്ഷായ്ക്ക് അംബേദ്‌കറോട് പുച്ഛം; വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാവില്ല: മുഖ്യമന്ത്രി ⦿ അദാനിക്ക് വീണ്ടും തിരിച്ചടി; കൈക്കൂലി ആരോപണത്തില്‍ മൂന്ന് കേസുകള്‍ കൂടി കൂട്ടിച്ചേർക്കും ⦿ 12 വർഷം മുന്നേ റിലീസ് ചെയ്യാനിരുന്ന വിശാൽ ചിത്രം തിയേറ്ററുകളിലേക്ക് ⦿ കാരവാനിലെ യുവാക്കളുടെ മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് സ്ഥിരീകരണം ⦿ ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം; HMPV വില്ലനാകുമോ ? ⦿ ‘അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷകരണം നടത്തിയത്’; ജി സുകുമാരൻ നായർക്ക് എം വി ഗോവിന്ദന്റെ മറുപടി ⦿ ഷാൻ വധക്കേസ്: ഒളിവിൽ പോയ അഞ്ച് പ്രതികളെ പൊലീസ് പിടികൂടി ⦿ വി.പി അനിൽ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ⦿ 24 വേദികൾ സജ്ജം; സ്വർണക്കപ്പ് എത്തി; കൗമാര പ്രതിഭകളെ സ്വീകരിക്കാൻ തലസ്ഥാന നഗരി ⦿ പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; നാല് പ്രതികൾക്ക് 5 വർഷം തടവ് ⦿ ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് ⦿ സംസ്ഥാനത്ത് 58,000 കടന്ന് സ്വർണവില ⦿ നാളെയും ജാഗ്രത വേണം, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക; താപനില മുന്നറിയിപ്പ് ⦿ പാറമേക്കാവ് വേല വെടിക്കെട്ടിന് എഡിഎം അനുമതി നൽകി ⦿ ‘ക്ഷേത്രത്തിലെ വസ്ത്രധാരണത്തിൽ മാറ്റം വേണം’; സുകുമാരൻ നായരുടേത് മന്നത്തിന്‍റെ അഭിപ്രായമല്ലെന്ന് സ്വാമി സച്ചിദാനന്ദ ⦿ 10 ദിവസം നീണ്ട രക്ഷാദൗത്യം; രാജസ്ഥാനിൽ കുഴൽ കിണറിൽ നിന്ന് രക്ഷിച്ച മൂന്ന് വയസുകാരി മരിച്ചു ⦿ സ്കൂട്ടറിലെത്തി, പാലത്തിൽനിന്നു പുഴയിലേക്ക് ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി ⦿ പുതുവര്‍ഷത്തില്‍ 1.3 ലക്ഷം യാത്രക്കാര്‍ ⦿ കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥി മരിച്ചു ⦿ 750 കോടി രൂപ; വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്ക്അംഗീകാരം; ആരോഗ്യ കേന്ദ്രം, വിദ്യാലയം, മാര്‍ക്കറ്റ്.. ⦿ തൃശൂരിലെ യുവാവിന്റെ കൊലപാതകം കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് ⦿ നെടുമങ്ങാട് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; മൊബൈലിൽ നിന്നും കുറിപ്പ് കണ്ടെത്തി ⦿ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; പണം ഇടപാടിൽ പോലീസ് കേസെടുത്തു ⦿ ന്യൂമോണിയ സാധ്യത കൂടുതൽ; ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി ⦿ സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളവും പശ്ചിമബംഗാളും ⦿ മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു ⦿ ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റ സംഭവം; മൃദംഗ വിഷൻ CEO ഷമീർ അബ്ദുൽ റഹീം അറസ്റ്റിൽ ⦿ കേരള സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം; മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ അതി തീവ്ര ദുരന്തം ആയി പ്രഖ്യാപിച്ചു ⦿ മെല്‍ബണില്‍ തകര്‍ന്ന് ഇന്ത്യ! ഓസീസിന് 184 റണ്‍സ് ജയം ⦿ ‘തലയിടിച്ച് വീണു, ആന്തരിക രക്തസ്രാവമുണ്ടായി’; ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസ് ⦿ രാജു എബ്രഹാം സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ⦿ ‘സുരക്ഷയ്ക്കായി കൈവരി ഇല്ല, ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചില്ല’; സംഘാടകര്‍ക്കെതിരെ കേസ് ⦿ ജീവനെടുത്ത് കാട്ടാന; ഇടുക്കിയിൽ 22കാരന് ദാരുണാന്ത്യം ⦿ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു ⦿ യുഗാന്ത്യം...മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി വിടവാങ്ങി

സാങ്കേതികവിദ്യയിലെ മാറ്റം സാമൂഹിക പുരോഗതിക്ക് വഴിതെളിക്കും: മന്ത്രി ആർ ബിന്ദു

11 October 2024 05:25 PM

* ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നാല് ബൃഹദ് പദ്ധതികൾക്ക് തുടക്കം


          സാമൂഹിക പുരോഗതിയും ജനജീവിതനിലവാര വർദ്ധനവും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നൂതന ശാസ്ത്ര സാങ്കേതിക വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ഓരോ ചുവടുവയ്പ്പും സാധാരണക്കാരായ മനുഷ്യർക്കും പ്രയോജനമാകണമെന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നാലാം നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി എപിജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ആരംഭിക്കുന്ന സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് സെന്ററിന്റേയും പഠന വകുപ്പുകളുടേയും സെക്ഷൻ 8 കമ്പനിയുടേയും ഉദ്ഘാടനം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററിന്റെ ശിലാഫലകവും മന്ത്രി അനാച്ഛാദനം ചെയ്തു.\"\"


          ഉന്നതവിദ്യാഭ്യാസമേഖലയിലൂടെ  അക്കാദമിക മികവിനോടൊപ്പം  നൈപുണ്യത്തിനും പ്രാധാന്യം നൽകി വിദ്യാർഥികളെ  തൊഴിൽമേഖലക്ക് അനുയോജ്യരാക്കുകയാണ്.   അഭിമാനകരമായ സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ പ്രാപ്തരാക്കുന്നതൊടൊപ്പം ഗവേഷണ കണ്ടെത്തലുകളിലേക്ക് നയിക്കുന്നതിനും സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്. ഗവേഷണ കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റുകൾ നൽകുന്ന കേന്ദ്രവും ആരംഭിച്ചു കഴിഞ്ഞു. വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യങ് ഇന്നൊവേറ്റേഴ്സ് പരിപാടിയിലൂടെ അഞ്ചു ലക്ഷം മുതൽ 25 ലക്ഷം രൂപവരെ സർക്കാർ ധനസഹായം നൽകുന്നുണ്ട്.


          സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് നൂതന പ്രതിവിധികളും സേവനങ്ങളും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു വർഷം മുൻപ് ബജറ്റിൽ ട്രാൻസ്‌ലേഷണൽ  റിസർച്ച് സെന്റർ പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായാണ് സാങ്കേതിക സർവ്വകലാശാലയിൽ ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. അടിസ്ഥാന മേഖലകളായ വ്യവസായം, ആരോഗ്യം, കാർഷിക രംഗങ്ങളിൽ അനുയോജ്യമായ ഉൽപ്പന്നങ്ങളും ഉപകരണങ്ങളും വികസിപ്പിക്കാനും തൊഴിൽസാധ്യത വർദ്ധിപ്പിക്കാനും കഴിയും. പ്രാദേശിക സാമ്പത്തിക വികസനത്തിനും കേരളത്തിലെ സാമ്പത്തിക അടിത്തറയുടെ വിപുലീകരണത്തിനും ജനജീവിത നിലവാര വർദ്ധനവിനും ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ പദ്ധതികൾ പ്രയോജനപ്പെടും. അതിന് സർക്കാരും സമൂഹവും ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.


          സാങ്കേതിക സർവ്വകലാശാല ഈ വർഷം മുതൽ എം ടെക്കിൽ  അരംഭിക്കുന്ന  സ്‌കൂൾ ഓഫ് ഇലക്ട്രിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ് ടെക്നോളജി, സ്‌കൂൾ ഓഫ് ബിൽഡിംഗ് സയൻസസ് ആൻഡ് ടെക്നോളജി, സ്‌കൂൾ ഓഫ് മെക്കാനിക്കൽ സയൻസസ് ആൻഡ് ടെക്നോളജി എന്നിവയുടെ പ്രഖ്യാപനവും മന്ത്രി നടത്തി. ഇലക്ട്രിക്കൽ വെഹിക്കിൾ ടെക്നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്നോളജീസ്, ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്, മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയിലാണ് ഈ വർഷം മുതൽ എൻജിനിയറിംഗ് വിദ്യാർഥികൾക്ക് സാങ്കേതിക സർവകലാശാലയിൽ എം ടെക് പഠനം സാധ്യമാക്കുന്നത്.


           മികവിന്റെ കേന്ദ്രങ്ങളിൽ ഉരുത്തിരിയുന്ന കണ്ടെത്തലുകളും ആശയങ്ങളും പരിഹാരങ്ങളും ദൈനദിന ജീവിതത്തിൽ മാറ്റം വരുത്തുന്ന വ്യവസായ മേഖലക്ക് ഗുണകരമാകുന്ന  ഉത്പന്നങ്ങളായും നിർമ്മിക്കുവാൻ സഹായിക്കുന്ന ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്റർ വിളപ്പിൽശാലയിൽ സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് പ്രവർത്തനമാരംഭിക്കും. ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കിൻഫ്ര പാർക്കിൽ ഉടൻ ആരംഭിക്കുകയാണ്. സർവകലാശാലക്കാവശ്യമുള്ള തനത് സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുക, വ്യവസായങ്ങൾക്കും കമ്പനികൾക്കും ആവശ്യമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിച്ച് നൽകുക എന്നതാണ് സോഫ്റ്റ്‌വെയർ ഡെവലെപ്മെന്റ് സെന്ററിന്റെ രൂപീകരണംകൊണ്ടു ലക്ഷ്യമാക്കുന്നത്. സമൂഹത്തിൽ പരിവർത്തനപരമായ മാറ്റങ്ങൾ കൊണ്ടുവരാനായി ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് സെന്ററും നിർമ്മിക്കുന്ന ഉൽപന്നങ്ങൾക്കും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പരിഹാര മാർഗ്ഗങ്ങൾക്കും വിപണന സാധ്യതകൾ കണ്ടെത്താൻ രൂപീകരിക്കുന്നതാണ് കമ്പനീസ് ആക്ട് പ്രകാരമുള്ള സെക്ഷൻ 8 കമ്പനി.


          സർവ്വകലാശാല എൻഎസ്എസ് അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ വൈസ് ചാൻസലർ  ഡോ സജി ഗോപിനാഥ് സ്വാഗതം ആശംസിച്ചു. ഉന്നതവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി അജയ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി കെ ബിജു, അഡ്വ. ഐ സാജു, ഡോ.ജമുന ബിഎസ്, പ്രൊഫ.സഞ്ജീവ് ജി, ഡോ. വിനോദ്കുമാർ ജേക്കബ്, ആഷിക് ഇബ്രാഹിംകുട്ടി, അക്കാദമിക്സ് വിഭാഗം ഡീൻ ഡോ. വിനു തോമസ്, പരീക്ഷാ കൺട്രോളർ ഡോ അനന്ത രശ്മി എസ്, രജിട്രാർ ഡോ. പ്രവീൺ എ തുടങ്ങിയവർ സംബന്ധിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration