സംസ്ഥാനത്ത് 58,000 കടന്ന് സ്വർണവില
സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 640 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,080 രൂപയാണ്. ഗ്രാമിന് 80 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
2025 -ന്റെ ആരംഭത്തിൽ തന്നെ സ്വർണവില കൂടുന്ന പ്രവണതയാണ് കാണിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1200 രൂപയുടെ വർധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98000 രൂപയുമാണ്. കഴിഞ്ഞ വർഷത്തിന്റെ അവസാന ദിവസങ്ങളിൽ ഇടിഞ്ഞ സ്വർണനിരക്ക് തിരിച്ച് കയറുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിയുന്നത്.