പോളിടെക്നിക് പ്രവേശനം
എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ കോളേജിൽ പോളി ടെക്നിക് പ്രവേശനത്തിന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ആഗസ്റ്റ് 13 ന് 4 മണിക്ക് മുൻപ് പ്രവർത്തി ദിവസങ്ങളിൽ കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. അസൽ സർട്ടിഫിക്കറ്റുകളും (എസ്.എസ്.എൽ.സി / ടിഎച്ച്എസ്എൽസി / സിബിഎസ്ഇ / ഐസിഎസ്ഇ സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോണ്ടക്ട് സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ക്രീമീലയർ സർട്ടിഫിക്കറ്റ്, ആധാറിന്റെ പകർപ്പ്) ആവശ്യമായ ഫീസ് (ഓൺലൈൻ) എന്നിവ സഹിതം കോളേജിലെത്തണം. എസ്.സി, എസ്.ടി, ഒ.ഇ.സി എന്നിവർക്ക് അർഹമായ ഫീസിളവ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 9142022415, 9895983656, 9995595456, 9497000337, 9496416041.