Tuesday, July 09, 2024
 
 
⦿ ഐ എ എസ് തലപ്പത്ത് അഴിച്ചുപണി,​ പി ബി നൂഹിനെ സപ്ലൈകോ സി എം ഡിയായി നിയമിച്ചു, ശിഖ സുരേന്ദ്രൻ ടൂറിസം ഡയറക്ടർ ⦿ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും; വാർഡ് വിഭജന ബില്ലിൽ ഒപ്പുവച്ച് ഗവര്‍ണര്‍ ⦿ ‘അമ്മ’ എക്സിക്യുട്ടീവിലേക്ക് നടി ജോമോൾ ⦿  ലുലു മാളിൽ ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം, 9 താല്‍കാലിക ജീവനക്കാര്‍ പിടിയില്‍ ⦿ രണ്ട് ദിവസത്തെ സന്ദർശനത്തിന് മോദി റഷ്യയിൽ; നാളെ പുടിനുമായി കൂടിക്കാഴ്ച ⦿ ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം; നാല് സൈനികര്‍ക്ക് വീരമൃത്യു ⦿ കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി ⦿ റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നുമുതൽ; രണ്ടുദിവസം റേഷൻ കടകൾ അടച്ചിടും ⦿ യുഎഇ പാസ്പോർട്ട് കാലാവധി 10 വർഷമാക്കി; പൗരത്വം ലഭിച്ച വിദേശികൾക്കും നേട്ടം ⦿ 'തീ തുപ്പിയ' ബൈക്ക് കസ്റ്റഡിയിൽ, 'അഭ്യാസക്കാരനും' ഉടൻ ഹാജരാകണം; കർശന നടപടിയുമായി ആർടിഒ ⦿ സംസ്ഥാനത്ത് ഇന്നും മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ ലിറ്റില്‍ കൈറ്റ്സ്: ജില്ലയിലെ മികച്ച യൂണിറ്റുകള്‍ പുരസ്കാരം ഏറ്റുവാങ്ങി ⦿ വായനാ പക്ഷാചരണം: വിവിധ പരിപാടികളുമായി താലൂക്ക്തല സമാപനം ⦿ വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷിക്കാം ⦿ സഹകരണസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വേർ അടുത്തമാസം മുതൽ: മന്ത്രി ⦿ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും: ആരോഗ്യമന്ത്രി ⦿ K സ്റ്റോറിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വിപുലമാക്കും; മന്ത്രി ജി.ആര്‍ അനില്‍ ⦿ സപ്ലൈകോയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകള്‍ ആരംഭിക്കും; മന്ത്രി ⦿ ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാട് : ഉപരാഷ്ട്രപതി ⦿ കരാർ നിയമനം ⦿ സ്പോർട്സ് കൗൺസിൽ ക്വാട്ട അഡ്മിഷൻ ⦿ ഐ.ടി.ഐ അഡ്മിഷൻ ⦿ വനമഹോത്സവം: താങ്ങും തണലും പരിപാടി സംഘടിപ്പിച്ചു ⦿ നിർമിത ബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ കഴിയണം: മുഖ്യമന്ത്രി ⦿ കെ സ്പേസ് – വി.എസ്.എസ്.സി ധാരണാപത്രം ഒപ്പിട്ടു ⦿ വായന സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കും: മന്ത്രി റോഷി അഗസ്റ്റിൻ ⦿ കേരള മീഡിയ അക്കാദമിയിൽ സ്‌പോട്ട് അഡ്മിഷൻ ജൂലൈ 11ന് ⦿ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു ⦿ ബി.ടെക് (എൻ.ആർ.ഐ) പ്രവേശനം ⦿ വിവരാവകാശനിയമം 2005 – ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ ⦿ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ⦿ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ നിയമനം ⦿ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി ⦿ എം പിമാരുടെ കോൺഫറൻസ് 15ന്
News

ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികൾ വകുപ്പുകൾ സ്വീകരിക്കണം : മുഖ്യമന്ത്രി

05 July 2024 09:05 PM

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികൾ അതത് വകുപ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓറഞ്ച് ബുക്കിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം.


മഴക്കാല മുന്നൊരുക്ക യോഗത്തിൻറെ തീരുമാനപ്രകാരം ഇതിനകം നടപ്പാക്കിയ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ അവലോകനം ചെയ്യണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരണം. ദുരന്ത സാധ്യതകൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിഭവസമാഹരണ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കെട്ടിടം കണ്ടെത്തുകയും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ഉറപ്പാക്കുകയും വേണം. മഴമുലം അപകടമുണ്ടായാൽ നടത്തേണ്ട തയ്യാറെടുപ്പ് മുൻകൂട്ടി തീരുമാനിക്കണം.


ദുരിതബാധിതരെ താമസിപ്പിക്കാനായി സംഘടിപ്പിക്കുന്ന ക്യാംപുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. മലവെള്ളപ്പാച്ചിൽ സംഭവിക്കാൻ ഇടയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണം. സ്‌കൂളുകളുടെ ചുറ്റുമതിൽ, മേൽക്കൂര, സമീപത്തുള്ള മരങ്ങൾ എന്നിവ അപകടാവസ്ഥയിൽ അല്ലെന്ന് ഉറപ്പാക്കണം. ദുരന്തഘട്ടങ്ങളിൽ ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കണം.


സ്വകാര്യ ആശുപത്രികളെക്കൂടി ദുരന്തനിവാരണ പ്ലാനിൻറെ ഭാഗമാക്കണം. സാംക്രമിക രോഗങ്ങൾ തടയാൻ നടപടി ത്വരിതപ്പെടുത്തണം. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കണം, വെള്ളം ക്ലോറിനേറ്റ് ചെയ്യാനും ശ്രദ്ധിക്കണം.  പാമ്പ് കടി കൂടുതലാകൻ സാധ്യതയുള്ളതിനാൽ ആവശ്യമായ പ്രതിരോധ മരുന്നുകൾ ആശുപത്രികളിൽ സജീകരിക്കണം. പാമ്പ് കടിക്ക് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കണം.


രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ സംഘടിപ്പിക്കുന്നതിന് ഓരോ ഗ്രാമപഞ്ചായത്തിനും 1 ലക്ഷം രൂപയും നഗരസഭയ്ക്ക് 3 ലക്ഷം രൂപയും കോർപ്പറേഷന് 5 ലക്ഷം രൂപയും അനുവദനീയമാണ്. ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഓരോ ഗ്രാമപഞ്ചായത്തിനും 1 ലക്ഷം രൂപയും നഗരസഭയ്ക്ക് 2 ലക്ഷം രൂപയും കോർപ്പറേഷന് 5 ലക്ഷം രൂപയും ഉപയോഗിക്കാവുന്നതാണ്. ബണ്ട് സംരക്ഷണം, തീരത്തെ വീട് സംരക്ഷണം എന്നിവയ്ക്കായി മണൽ നിറച്ച കയർ ചാക്കുകൾ, ജിയോ ട്യൂബുകൾ, മണൽ ബണ്ടുകൾ, പ്രാദേശികമായി ലഭ്യമാകുന്ന മറ്റ് വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ബണ്ടുകൾ എന്നിവയ്ക്കായി ഓരോ ഗ്രാമപഞ്ചായത്തിനും 4 ലക്ഷം രൂപയും നഗരസഭയ്ക്ക് 5 ലക്ഷം രൂപയും കോർപ്പറേഷന് 7 ലക്ഷം രൂപയും അനുവദനീയമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ ഫണ്ട് പ്രയോജനപ്പെടുത്തി അനിവാര്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.


യോഗത്തിൽ മന്ത്രിമാരായ  കെ. രാജൻ, വി ശിവൻകുട്ടി, ആർ ബിന്ദു, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു, കേന്ദ്ര സേനാ പ്രതിനിധികൾ, ദുരന്തനിവാരണ സെക്രട്ടറി ടിങ്കു ബിസ്വാൾ, മെമ്പർ സെക്രട്ടറി ശേഖർ കുര്യക്കോസ്, ജില്ലാ കളക്ടർമാർ തുങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration