Tuesday, July 02, 2024
 
 
⦿ ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ ⦿ ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു; കെ സുരേന്ദ്രനെതിരെ കെ സി ബി സി ⦿ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: മാർഗരേഖ പുറത്തിറക്കും: ആരോഗ്യമന്ത്രി ⦿ പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നു (ജൂലൈ 02) മുതൽ ⦿ മലയോര പട്ടയ വിവരശേഖരണം : ജൂലൈ 25 വരെ അപേക്ഷ നൽകാം ⦿ താത്പര്യപത്രം ക്ഷണിച്ചു ⦿ ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ്ങിന് അപേക്ഷ ക്ഷണിച്ചു ⦿ കെടെറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു ⦿ ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം സപ്ലിമെന്ററി പ്രവേശനം ⦿ അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സയില്‍ ⦿ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ചു, കുഞ്ഞിനും പരുക്ക് ⦿ മേധാ പട്കർക്ക് തടവ് ശിക്ഷ; നടപടി 23 വര്‍ഷം മുമ്പുള്ള പരാമർശത്തില്‍ ⦿ സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കും: ആരോഗ്യമന്ത്രി ⦿ വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് ⦿ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു ⦿ സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡിൽ ഓഡിറ്റ് അസിസ്റ്റന്റ് ⦿ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തും: മുഖ്യമന്ത്രി ⦿ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ⦿ മുളിയാർ എൻഡോസൾഫാൻ പുനരധിവാസം: സഹജീവനം സ്നേഹ ഗ്രാമം പ്രവർത്തനം തുടങ്ങി ⦿ വിസി നിയമനം; സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക് ⦿ ‘ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു ⦿ കെ മാറ്റ് – 2024 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു ⦿ സ്‌റ്റൈപ്പന്റോടുകൂടി ഇന്റേൺഷിപ്പ്  ⦿ ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി ⦿ മധുരം പകർന്ന് കോട്ടയം@ 75 ⦿ മലപ്പുറത്ത് നാല് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു ⦿ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻ്റെ പണം ഉടൻ കൊടുത്തു തീർക്കും: മന്ത്രി ജി ആർ അനിൽ ⦿ ബിസിഐ 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയം ⦿ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ എൽ ബി എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ് ⦿ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി ⦿ പ്രോജക്ട് അസോസിയേറ്റ് ഒഴിവ് ⦿ പൈനാവ് മോഡൽ പോളിടെക്നിക്കിൽ ഹ്രസ്വകാല കോഴ്സുകൾ ⦿ ട്വന്റി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിതും കോഹ്ലിയും
News

അനുഗാമി സാന്ത്വന പരിചരണം നൂറിന്റെ നിറവിൽ

29 June 2024 11:25 PM

സാന്ത്വന പരിചരണത്തിൽ മാതൃകയായി എറണാകുളം ജനറൽ ആശുപത്രി


പത്ത് വർഷത്തിലധികം പഴക്കമുള്ള മുറിവുകളുമായി കഴിഞ്ഞ 18 രോഗികൾ പുതു ജീവിതത്തിലേക്ക്




എറണാകുളം ജനറൽ ആശുപത്രി സാന്ത്വന പരിചരണത്തിൽ മാതൃകയാകുകയാണ്. പത്ത് വർഷത്തിലധികം കാലമായി മുറിവുകൾ ഉണങ്ങാതെ നരക യാതനകൾ അനുഭവിക്കുന്ന രോഗികൾക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ജനുവരി 26ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത അനുഗാമി ടു ഹിൽ ടുഗദർ പദ്ധതിയിലൂടെയാണ് ഇവർക്ക് സാന്ത്വനമായത്. ആത്മാർത്ഥ സേവനം നടത്തിയ മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.


എറണാകുളം ജനറൽ ആശുപത്രിയിലെ നിലാവ് എന്ന പേരിട്ടിരിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിയിൽ ആയിരത്തോളം രോഗികളാണുള്ളത്. അതിൽ 51 രോഗികൾക്കാണ് പത്തിലധികം വർഷമായി മുറിവുണങ്ങാതെ കണ്ടെത്തിയത്. അവർക്ക് ഈ പദ്ധതിയിലൂടെ വിദഗ്ധ ചികിത്സയും സാന്ത്വന പരിചരണവും നൽകി. ഇതിലൂടെ 18 രോഗികളുടെ മുറിവ് പൂർണമായും ഉണങ്ങി.


ബെഡ് സോറുകൾ, അണുബാധയുള്ള സർജിക്കൽ വ്രണങ്ങൾ, വെരിക്കോസ് വ്രണങ്ങൾ, ക്യാൻസർ വ്രണങ്ങൾ, തുടങ്ങി വിവിധങ്ങളായ തരത്തിലുള്ള വ്രണങ്ങളാണ് ഉണ്ടായിരുന്നത്. നിരന്തരമായ പരിചരണത്തിലൂടെ ഇവയെ 20% ഉണക്കിയെടുക്കുവാനും ശേഷിക്കുന്ന മുറിവുകളിൽ 40% എങ്കിലും വലിപ്പം കുറച്ച് കൊണ്ടുവരാനും ആണ് ഉദ്ദേശിച്ചത്. ദിവസേനയുള്ള ഭവന സന്ദർശനം, ഡ്രസ്സിംഗ് പ്രക്രിയ, ആഴ്ചകൾ തോറുമുള്ള രക്ത പരിശോധന, ഷുഗർ പരിശോധന, കൾച്ചർ ആന്റ് സെൻസിറ്റിവിറ്റി, സ്‌ക്രീനിങ്, ക്വാർട്ടറൈസേഷൻ സ്‌കിൻ ഗ്രാഫ്റ്റിംഗ്, റീ-സൂച്ചറിങ്, പോഷണ കുറവ് നികത്തൽ, എഫ്എഫ്പി ട്രാൻസ്ഫ്യൂഷൻ തുടങ്ങിയ വിവിധങ്ങളായ മാർഗങ്ങളാണ് ഈ പദ്ധതിയിൽ ഉപയോഗിച്ചത്. സർജറി വിഭാഗത്തിന് കീഴിൽ 2 സർജിക്കൽ ക്യാമ്പ് നടത്തി പുന: അവലോകനവും നടത്തി.


ഡോക്ടർമാരും പാലിയേറ്റീവ് നഴ്സുമാരും നഴ്സിങ് വിദ്യാർത്ഥികളും ചേർന്ന് 656 ഭവന സന്ദർശനങ്ങൾ നടത്തി. പദ്ധതി ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോൾ 35 ശതമാനം മുറിവുകളും പൂർണമായും ഉണങ്ങിക്കഴിഞ്ഞു. ക്യാൻസർ വ്രണങ്ങളുടെ അണുബാധ നിയന്ത്രിച്ചു കൊണ്ടു വന്നതുമൂലം വ്രണത്തിന്റെ വലുപ്പം 40% വരെ കുറച്ചു കൊണ്ടു വരാൻ കഴിഞ്ഞു. ശേഷിക്കുന്ന 40 മുറവുകളിൽ 20 എണ്ണവും 90% ഉണങ്ങിയ അവസ്ഥയിലാണ്. പാലിയേറ്റീവ് പരിചരണ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് എറണാകുളം ജനറൽ ആശുപത്രിയുടെ പാലിയേറ്റ് വിഭാഗം നേടിയെടുത്തത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration