
കരിങ്കല്ലായ് ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം
പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കരിങ്കല്ലായ് ജി.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും തൊണ്ണൂറ്റിയെട്ടാം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സർക്കാർ സ്കൂളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. 973 സ്കൂളുകൾ കിഫ്ബി ഫണ്ടോടുകൂടി നവീകരിക്കുകയാണ് അതിൽ 459 സ്കൂളുകളുടെ പ്രവൃത്തി പൂർത്തിയായി. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങൾ കൂടുതൽ ഐക്യത്തോടെ ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയല്ല അവ ഏറ്റെടുക്കുകയാണ് സർക്കാർ നയം. വിദ്യാലയത്തിൻ്റെ വളർച്ചയ്ക്ക് പുതിയ കെട്ടിടം ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
രാമനാട്ടുകര നഗരസഭ ചെയർപേഴ്‌സൺ ബുഷ്റ റഫീഖ് അധ്യക്ഷത വഹിച്ചു. അസിസ്‌റ്റൻ്റ് എഞ്ചിനീയർ ഇൻചാർജ്ജ് നവീൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സഫ റഫീഖ്, നദീറ പി ടി, കൗൺസിലർമാരായ ഫൈസൽ കണ്ണംപറമ്പത്ത്, പി കെ സജ്‌ന
ആയിശാ ജസ്ന, സി ഗോപി, ഫറോക്ക് എ ഇ ഒ കുഞ്ഞിമൊയ്‌തീൻകുട്ടി, ഹെഡ്മിസ്ട്രസ്സ് ഹസീന ടീച്ചർ, പി.ടി.എ പ്രസിഡന്റ് ജലീൽ പുള്ളോട്ട്, എസ്.എം,സി ചെയർമാൻ ഫൈസൽ പള്ളിയാളി, എസ്എസ്ജി ചെയർമാൻ സമദ് പുൽപ്പറമ്പിൽ, പൂർവ്വ വിദ്യാർത്ഥി പ്രസിഡന്റ് ശശീന്ദ്രനാഥ് കോടമ്പുഴ എന്നിവർ സംസാരിച്ചു. കൗൺസിലർ ഹസീന കാരട്ടിയാട്ടിൽ സ്വാഗതവും എം പി ടി എ പ്രസിഡന്റ് സീനത്ത് കള്ളിയിൽ നന്ദിയും പറഞ്ഞു.