Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

തിരൂരിലെ നോര്‍ക്ക-കേരളാബാങ്ക് വായ്‌പ്പാനിർണ്ണയ ക്യാമ്പില്‍ 4.99 കോടി യുടെ വായ്പകള്‍ക്ക് ശിപാര്‍ശ

22 December 2023 12:50 PM

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി മലപ്പുറം തിരൂരില്‍ സംഘടിപ്പിച്ച വായ്‌പ്പാനിർണയ ക്യാമ്പിൽ

4.99 കോടി രൂപയുടെ വായ്പകൾക്ക് ശിപാര്‍ശ നൽകി. 56 പ്രവാസി സംരംഭങ്ങൾക്കായാണ് ഈ തുക ലഭിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിപ്രകാരമാണ് വായ്പകള്‍ അനുവദിക്കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നമുറയ്ക്ക് വായ്പാ ലഭ്യമാക്കും.


താഴേപ്പാലം ചേമ്പര്‍ ഓഫ് കൊമേഴ്സ് ബില്‍ഡിംഗില്‍ നടന്ന ചടങ്ങിൽ വളളിക്കുന്ന് എം.എല്‍.എ യും കേരളാബാങ്ക് ഡയറക്ടറുമായ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍

വായ്പാ അനുമതി പത്രങ്ങൾ വിതരണം ചെയ്തു.  രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന് കേരളാബാങ്ക് ഏരിയാ മാനേജര്‍ കെ.അബ്ദുളള സ്വാഗതവും, മാനേജര്‍ ടി.പി അബ്ദുള്‍ റസാഖ് നന്ദിയും പറഞ്ഞു. നോര്‍ക്ക റൂട്ട്സ് അസിസ്റ്റന്റ് മാനേജര്‍ ജെന്‍സി ജോസി എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വിശദീകരിച്ചു.


ഡിസംബര്‍ 19 ന് നിലമ്പൂരില്‍ നടന്ന വായ്‌പ്പാനിർണ്ണയ ക്യാമ്പില്‍ 7.26 കോടി യുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കിയിരുന്നു.


പൊന്നാനിയിൽ ജനുവരി 06 ന് (ആര്‍.വി പാലസ് ഓഡിറ്റോറിയം, സി.വി ജംങ്ഷന്‍) കേരളാബാങ്കുമായി ചേര്‍ന്ന് വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.  താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem    എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ  രജിസ്റ്റർ ചെയ്തു  പങ്കെടുക്കാവുന്നതാണ്. സംശയങ്ങൾക്ക് നോർക്കറൂട്ട്സ്  ഹെഡ്ഓഫീസ് തിരുവനന്തപുരം 0471 -2770511,7736917333 എന്നീ നമ്പറുകളില്‍ (ഓഫീസ് സമയത്ത് പ്രവൃത്തി ദിവസങ്ങളില്‍) ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക 1 ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.



Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration