Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

കേരള നോളെജ് ഇക്കോണമി മിഷന്‍സ്റ്റെപ് അപ് ക്യാമ്പയിന്‍ ആരംഭിച്ചു

04 November 2023 07:25 PM

അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയായി കേരള നോളജ് ഇക്കോണമി മിഷന്‍ അവതരിപ്പിച്ച ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ്  മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടല്‍ തൊഴിലന്വേഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനും രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുമായി സ്റ്റെപ് അപ് ക്യാമ്പയിന്‍ ആരംഭിച്ചു. കേരള നോളെജ് ഇക്കോണമി മിഷന്റെ മുഴുവന്‍ സേവനങ്ങളും തൊഴിലന്വേഷകരിലേക്ക് എത്തിക്കുന്നത് ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എംഎസ്.) എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ്.


തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോം എന്നതിലുപരി ഉദ്യോഗാര്‍ത്ഥികളുടെ അഭിരുചികള്‍ തിരിച്ചറിയുന്നതിനുള്ള കരിയര്‍ സൈക്കോമെട്രിക് ടെസ്റ്റ്, കരിയര്‍ കൗണ്‍സിലിങ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനിങ്, ഇംഗ്ലീഷ് ആശയ വിനിമയ ശേഷി മനസിലാക്കുന്നതിനുള്ള ഇംഗ്ലിഷ് സ്‌കോര്‍ടെസ്റ്റ്, റോബോട്ടിക് ഇന്റര്‍വ്യൂ, വര്‍ക്ക് റെഡിനസ് ട്രെയിനിങ് പ്രോഗ്രാം, വിവിധ നൈപുണി പരിശീലന കോഴ്സുകള്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങളാണ് ഡി.ഡബ്ല്യു.എം.എസ്. പ്ലാറ്റ്‌ഫോമില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. തൊഴിലന്വേഷകര്‍ക്ക് DWMS Connect App ഡൗണ്‍ലോഡ് ചെയ്തും www.knowledgemission.kerala.gov.in വഴിയും ഡി.ഡബ്ല്യു.എം.എസില്‍ രജിസ്റ്റര്‍ ചെയ്യാം.


സ്റ്റെപ് അപ് ക്യാമ്പയിനിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം അഗളി പഞ്ചായത്തിലെ പരപ്പന്തറ വാര്‍ഡിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ദീപ്തി എന്ന ഉദ്യോഗാര്‍ത്ഥിയെ ഡി.ഡബ്ല്യു.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അട്ടപ്പാടി സ്‌പെഷ്യല്‍ പ്രൊജക്റ്റ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ബി.എസ് മനോജ് നിര്‍വഹിച്ചു. നോളജ് മിഷന്‍ ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ മാനേജര്‍ പി.കെ പ്രിജിത്, റീജിയണല്‍ പ്രോഗ്രാം മാനേജര്‍ എം.എ സുമി, ജില്ലാ പ്രോഗ്രാം മാനേജര്‍ എ.ജി ഫൈസല്‍, അട്ടപ്പാടി സ്‌പെഷ്യല്‍ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍, കമ്മ്യൂണിറ്റി അംബാസിഡര്‍ എസ്. അശ്വതി, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration