Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

ജില്ലാ കളക്ടറുടെ ഓൺലൈൻ പൊതുജന പരാതി പരിഹാര സംവിധാനം; മലപ്പുറം മാതൃക മറ്റ് ജില്ലകളിലേക്കും

27 September 2023 12:40 PM

ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ തുടങ്ങി വെച്ച പരാതികളും നിവേദനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്ന മലപ്പുറം മാതൃക മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. പദ്ധതിക്ക് തുടക്കമിട്ട് ഒരു വർഷം പിന്നിട്ടപ്പോൾ ജില്ലയിൽ ഇതുവരെ നാലായിരത്തോളം അപേക്ഷകളാണ് പൊതുജനങ്ങളിൽ നിന്നും പോർട്ടലിലൂടെ സ്വീകരിച്ചത്. കളക്ട്രേറ്റിലെ പി.ജി.ആർ (പബ്ലിക് ഗ്രീവിയൻസ്) സെൽ വഴി ഓഫ് ലൈനായി നൽകിയിരുന്ന സേവനമാണ് കൂടുതൽ സുതാര്യമാക്കി ഓൺലൈനാക്കി മാറ്റിയത്. ഇതുവഴി ഗുണഭോക്താവിന് തന്റെ പരാതിയിന്മേൽ സ്വീകരിച്ച നടപടികൾ വീട്ടിലിരുന്ന് തന്നെ അറിയാനാവും.


മലപ്പുറം ജില്ലയിൽ തുടക്കമാവുകയും പിന്നീട് സംസ്ഥാനം മുഴുവനായും നടപ്പിലാക്കുകയും ചെയ്ത ഇ-ഡിസ്ട്രിക്ട് പോർട്ടൽ വഴിയാണ് പുതിയ സേവനവും നൽകി വരുന്നത്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും, കേരള സ്റ്റേറ്റ് ഐ.ടി മിഷനുമാണ് ജില്ലാ ഭരണകൂടത്തിനായി ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയത്. ഐ.ടി മിഷൻ മലപ്പുറം ജില്ലാ ഓഫീസാണ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം ഉൾപ്പടെ സാങ്കേതിക സഹായം നൽകുന്നത്. ഒരു വർഷം മുമ്പാണ് ജില്ലാ കളക്ടറുടെ ഓൺലൈൻ പൊതുജന പരാതി പരിഹാര സംവിധാനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കുന്നത്. ജില്ലാ കളക്ടർക്ക് പരാതി കൊടുത്തിട്ട് എന്തായി എന്നറിയാൻ കളക്ട്രേറ്റിൽ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ടതില്ലെന്നതാണ് ഇതിന്റ പ്രധാന ആകർഷണം.


കളക്ട്രേറ്റിൽ പരാതി നൽകാനെത്തുന്നവർക്ക് പബ്ലിക് ഗ്രീവിയൻസ് സെല്ലിൽ നിന്നും ലഭിക്കുന്ന ടോക്കണിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറെ കണ്ട് പരാതി ബോധിപ്പിക്കാം. തുടർന്ന് ബന്ധപ്പെട്ട പരാതി ഏത് വകുപ്പിലേക്കാണോ കൈമാറേണ്ടത് എന്നതുൾപ്പടെയുള്ള കളക്ടറുടെ നിർദേശവും രേഖപ്പെടുത്തി പബ്ലിക് ഗ്രീവിയൻസ് സെല്ലിന് കൈമാറും. ഇവിടെ നിന്നും പരാതി സ്‌കാൻ ചെയ്ത് പോർട്ടിലേക്ക് ചേർക്കുകയും തുടർ അന്വേഷണങ്ങൾക്കായി ഒരു അപ്ലിക്കേഷൻ നമ്പർ ഗുണഭോക്താവിന് നൽകുകയും ചെയ്യും. ഈ അപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് പരാതിയിൽ സ്വീകരിച്ച നടപടികൾ ഗുണഭോക്താവിന് എവിടെയിരുന്നും മനസ്സിലാക്കാനുമാവും.


പോർട്ടലിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് പരാതിയിൽ ആവശ്യമായ നടപടികൾ എടുക്കുകയും ആ വിവരം ഗുണഭോക്താവിന് നൽകുകയും ചെയ്യും. പരാതിയിൽ നടപടികൾ സ്വീകരിച്ചാൽ ആ വിവരം എസ്.എം.എസ് സന്ദേശമായി മൊബൈൽ നമ്പറിലൂടെ അറിയിക്കും. കൂടാതെ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന ബന്ധപ്പെട്ട വകുപ്പിന്റെ രേഖാമൂലമുള്ള മറുപടിയും അപ്ലിക്കേഷൻ നമ്പറിന്റെ സഹായത്തോടെ https://edistrict.kerala.gov.in/ എന്ന പോർട്ടലിൽ ഗുണഭോക്താവിന് ലഭ്യമാക്കും


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration