Tuesday, May 07, 2024
 
 
⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം ⦿ ലൈഫ് ഗാര്‍ഡ് നിയമനം ⦿ ജില്ലാ കലക്ടറുടെ സഹായത്തണലില്‍ പൂവിടുന്ന കായിക സ്വപ്നങ്ങളുമായി ശിവാനി ⦿ ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം: ലേബർ കമ്മീഷണർ ⦿ കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം – കലക്ടര്‍ ⦿ ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ് ⦿ സൂര്യാഘാതത്തില്‍ നിന്ന് മൃഗങ്ങളെയും സംരക്ഷിക്കണം ⦿ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്‌ഷോപ് ⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം
News

മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് 5 G സാധ്യതകൾ ഉപയോഗിക്കണം :ചീഫ് സെക്രട്ടറി

09 August 2023 02:10 PM

മെച്ചപ്പെട്ട 5G സാങ്കേതിക വിദ്യയടക്കമുള്ളവ പൊതു സമൂഹത്തിനായി ഉപയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. 5G സാധ്യതകളെക്കുറിച്ച് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ജീവിതം, പൊതു സേവനങ്ങൾ, സുരക്ഷിതത്വം എന്നിവ ഒരുക്കാൻ നൂതനമായ സാങ്കേതിക വിദ്യകൾക്ക് സാധിക്കും. വിശ്വാസ്യത, വേഗത, വിഭവശേഷിയുടെ മെച്ചപ്പെടുത്തൽ എന്നിവ 5G യിലൂടെ സാധ്യമാകുന്നു. ആരോഗ്യം, കൃഷി, വ്യവസായ ഉൽപ്പാദന മേഖലകൾ എന്നിവയിൽ സാങ്കേതിക വിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയണം. ഇതിനായി സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ നൽകണം. വിദ്യാഭ്യാസം, ആസ്വാദനം തുടങ്ങിയ മേഖലകളിൽ നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാൻ സ്റ്റാർട്ടപ്പുകൾ അടക്കമുള്ള കമ്പനികൾക്ക് ശിൽപ്പശാല സഹായിക്കുമെന്നും ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു.


സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരി,  ഐ.ടി, ഇലക്ട്രോണിക്‌സ് വകുപ്പ് സെക്രട്ടറി യു രത്തൻ ഖേൽക്കർ എന്നിവർ സംസാരിച്ചു. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ വി ശോഭന മുഖ്യ പ്രഭാഷണം നടത്തി. 2022-23 ലെ ബജറ്റിൽ 5G ആഗോള വിപ്ലവത്തിൽ കേരളത്തെ രാജ്യത്തെ മുൻനിര സംസ്ഥാനമായി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 5G ലീഡർഷിപ്പ് പാക്കേജ് നിർദ്ദേശിച്ചിട്ടുണ്ട്.   ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സാധ്യതകൾ പരിശോധിക്കാൻ ഇലക്ട്രോണിക്‌സ് & ഐ.ടി വകുപ്പ്,   കേരള സംസ്ഥാന ഐ.ടി മിഷൻ (കെ.എസ്.ഐ.ടി.എം), കേരള എൽ.എസ്.എ (കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ഫീൽഡ് യൂണിറ്റ്) എന്നിവയുടെ സഹകരണത്തോടെയാണ് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നത്.


5G നെറ്റ്‌വർക്കിന്റെ തുടർച്ചയായ വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെട്ട മൊബൈൽ ബ്രോഡ്ബാൻഡ് (ഇ.എം.ബി.ബി), അൾട്രാ റിലയബിൾ ലോ ലേറ്റൻസി കമ്മ്യൂണിക്കേഷൻസ് (യു.ആർ.എൽ.എൽ.സി), മാസീവ് മെഷീൻ ടൈപ്പ് കമ്മ്യൂണിക്കേഷൻസ് (എം.എം.ടി.സി) എന്നിങ്ങനെ നിരവധി പുതിയ സാധ്യതകൾ നിലനിൽക്കുന്നു. ടെലികോം മേഖലയിലെ മികച്ച പ്രകടന സൂചകങ്ങളുള്ള കേരളം രാജ്യത്തെ ഏറ്റവും ഉയർന്ന ടെലി സാന്ദ്രതയിൽ രണ്ടാം സ്ഥാനത്താണ്. 4G/5G നെറ്റ്‌വർക്കുകളിൽ പൈലറ്റ് ചെയ്യാനും വിന്യസിക്കാനും കഴിയുന്ന സാധ്യതയുള്ള മേഖലകളിൽ ചർച്ച നടക്കും.  സർക്കാർ വകുപ്പുകൾ, സ്മാർട്ട് സിറ്റികൾ, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ വിവിധ പങ്കാളികൾക്ക് ഈ സംരംഭം വളരെയധികം പ്രയോജനം ചെയ്യും.


സംസ്ഥാന സർക്കാർ വകുപ്പുകൾ, ജില്ലകൾ, അക്കാദമിഷ്യൻമാർ, സർവ്വകലാശാലകൾ, സ്റ്റാർട്ടപ്പുകൾ, ടെലികോം സേവന ദാതാക്കൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു. ഇക്കോസിസ്റ്റം പങ്കാളികളുമായി സഹകരിച്ച് 5G ഡൊമെയ്‌നിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ കേരളത്തെ പ്രാപ്തരാക്കുന്ന പരിഹാരങ്ങൾ ശിൽപ്പശാലയിൽ വികസിപ്പിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration