Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

മലബാറിന്റെ പ്രൊഫഷനൽ സ്വപ്നങ്ങൾക്ക് ചിറകുനൽകി കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി

15 July 2023 11:40 AM

റെഗുലർ പരിശീലനത്തിനൊപ്പം പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും അവധി ദിന ബാച്ചും


മലബാറിന്റെ പ്രൊഫഷനൽ സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്തേകി കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി. പ്രിലിംസ് കം മെയിൻസ് റെഗുലർ കോഴ്‌സിന് പുറമെ പ്രൊഫഷണലുകൾക്കും കോളേജ് വിദ്യാർഥികൾക്കും അവധിദിന പരിശീലനത്തിനും അവസരമൊരുക്കുകയാണിവിടെ. ആധുനിക സൗകര്യങ്ങളുള്ള വെർച്വൽ ക്ലാസ് മുറിയാണ് അക്കാദമിയുടെ പ്രത്യേകത. വിദ്യാർഥികൾക്ക് ദൂരസ്ഥലങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ഐ എ എസ്, ഐ പി എസ് ഉദ്യാഗസ്ഥരുമായി സംവദിക്കാൻ ഇതു വഴി സാധിക്കും. വിശാലമായ സെമിനാർ ഹാൾ, വായനാമൂല, ഇരുപതോളം കമ്പ്യൂട്ടർ സിസ്റ്റങ്ങൾ ഉള്ള ഡിജിറ്റൽ ലൈബ്രറി തുടങ്ങിയവ വിദ്യാർഥികൾക്ക് അറിവ് ശേഖരണത്തിന്റെ അനന്ത സാധ്യതകളാണ് തുറക്കുന്നത്.


വിവിധ ജില്ലകളിൽ നിന്നായി 120 പേരാണ് ഇവിടെ നിന്നും പ്രതിവർഷം സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി പരിശീലനം നേടുന്നത്. ഇതിൽ 64 സീറ്റുകളുള്ള ഈ വർഷത്തെ റെഗുലർ ക്ലാസുകൾ ജൂൺ മാസം ആരംഭിച്ചു. 60 പേർ നിലവിൽ ഈ ബാച്ചിൽ പ്രവേശനം നേടി. തൽസമയ പ്രവേശനം ഇപ്പോഴും തുടരുന്നു. ഒരു വർഷത്തെ പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലനമാണ് അവധി ദിനങ്ങളിൽ നൽകുന്നത്. പൊതു അവധി ദിനങ്ങളിലും രണ്ടാം ശനി, ഞായർ ദിവസങ്ങളിലുമാണ് ക്ലാസുകൾ നടക്കുക. ഇതോടെ സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്ക് തൊഴിൽ മേഖലയിൽ നിന്നുകൊണ്ടു തന്നെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താനുള്ള വഴി തുറക്കും.


റെഗുലർ കോഴ്സ്, ജോലിക്കാർക്കും കോളേജ് വിദ്യാർഥികൾക്കും അവധി ദിനങ്ങളിൽ നൽകുന്ന ഒരു വർഷത്തെ കോഴ്സ്, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് എന്നിവക്കുള്ള ഈ വർഷത്തെ പ്രവേശനവും നടക്കുന്നു. പ്രവേശന സംബന്ധമായ വിവരങ്ങൾ http://www.kscsa.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


ജില്ലാ പഞ്ചായത്തിന്റെ കീഴിൽ കല്യാശ്ശേരിയിൽ പ്രവർത്തിച്ചുപോന്ന എക്സലന്റ് സെന്റർ 2017 -ൽ  അന്നത്തെ എംഎൽഎ ആയിരുന്ന  ടി വി രാജേഷിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് കേരള സർക്കാർ  സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കുകയായിരുന്നു. . ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷനാണ് അക്കാദമിയുടെ നടത്തിപ്പ്.

പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.  51 ശതമാനം സീറ്റുകൾ എസ് സി, എസ് ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വിവിധ സ്‌കോളർഷിപ്പുകളും നൽകുന്നു. സംസ്ഥാനത്തെ സിവിൽ സർവീസ് അക്കാദമികളിൽ 100 വിദ്യാർഥികൾക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പും നൽകുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ് ) പരിശീലനവും ഇവിടെ നടക്കുന്നു.


ചെറിയ കാലയളവിനുള്ളിൽ നിരവധി നേട്ടങ്ങളും അക്കാദമിയെ തേടിയെത്തി. 2019ലെ  കെ എ എസ് പ്രാഥമിക പരീക്ഷ, പി എസ് സി പരീക്ഷകൾ, വിവിധ മത്സര പരീക്ഷകൾ എന്നിവയിലും നിരവധി വിദ്യാർഥികൾക്ക് വിജയം കൈവരിക്കാൻ സാധിച്ചു. കുറഞ്ഞ ചെലവിൽ മികച്ച പരിശീലനം നേടി വിജയം കൈവരിക്കാൻ സിവിൽ സർവീസ് അക്കാദമി  വിദ്യാർഥികളെ പ്രാപ്തരാക്കുന്നുവെന്നും പ്രൊഫഷണലുകൾക്കടക്കം പരിശീലനം നൽകുന്നതോടെ കൂടുതൽ പേർക്ക് സിവിൽ സർവീസ്  സാധ്യതകൾ തുറക്കുകയാണെന്നും കല്ല്യാശ്ശേരി പരിശീലന കേന്ദ്രം കോർഡിനേറ്റർ കെ ശിവകുമാർ പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration