വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
വിവരാവകാശ നിയമം 2005നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ്(ഐഎംജി) ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലിഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് കോഴ്സിൽ ചേരാം. താത്പര്യമുള്ളവർ rti.img.kerala.gov.in എന്ന വെബ്സൈറ്റിൽ ജൂലൈ ഒമ്പതിനകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ പോർട്ടലിൽ ലഭിക്കും.