ഓങ്കോളജി നഴ്സിംഗിൽ സ്പെഷ്യാലിറ്റി ട്രെയിനിംഗ്
തിരുവനന്തപുരത്തെ റീജ്യനൽ കാൻസർ സെന്റർ ഒരു വർഷത്തെ സ്പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 27 ന് വൈകീട്ട് അഞ്ച് മണി വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. ജൂൺ മൂന്നിന് വൈകീട്ട് നാല് മണിക്ക് മുൻപ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അഡീഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങൾ www.rcctvm.gov.in വെബ്സൈറ്റിൽ.