Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

അറിയിപ്പുകള്‍

16 May 2023 10:55 AM


ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് പരിശീലനം


ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക്   ത്രിദിന പരിശീലനം നല്‍കുന്നു. സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം മേയ് 17, 18, 19 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും.  ഫോണ്‍. 0471 2779200, 9074882080.



ലെവല്‍ക്രോസ് അടച്ചിടുംതാണ-ആയിക്കര (ആനയിടുക്ക്) കണ്ണൂര്‍ സൗത്ത്-കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള 241-ാം നമ്പര്‍ ലെവല്‍ ക്രോസ് മെയ് 16ന് രാവിലെ എട്ട് മണി മുതല്‍ മെയ് 18ന് രാത്രി 8 മണി വരെയും, അഴീക്കല്‍-മന്ന (വളപട്ടണം റോഡ് അണ്ടര്‍ ബ്രിഡ്ജ്) വളപട്ടണം-കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള 1115(ആര്‍യുബി) നമ്പര്‍ അണ്ടര്‍ ബ്രിഡ്ജ് മെയ് 17ന് രാവിലെ 10 മണി മുതല്‍ രാത്രി 11 മണി വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.


പാരമ്പര്യേതര ട്രസ്റ്റി നിയമനം


പയ്യന്നൂര്‍ താലൂക്ക് വെള്ളോറ വില്ലേജിലെ വെള്ളോറ ചുഴലി ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ് (www.malabardevaswom.kerala.gov.in), കാസര്‍കോട് ഡിവിഷന്‍ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മെയ് 30ന് വൈകീട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.


നവോദയ 11-ാം ക്ലാസ് ലാറ്ററല്‍ എന്‍ട്രി പ്രവേശനം അപേക്ഷ ക്ഷണിച്ചു


ജവഹര്‍ നവോദയ 2023-2024 അധ്യായന വര്‍ഷത്തെ11-ാം ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 01.06.2006 നും 31.07.2008 നും ഇടയില്‍ ജനിച്ചവരും 2022-23 അധ്യയന വര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍  10-ാം ക്ലാസ്സില്‍ പഠിച്ചവരും ആയിരിക്കണം. ഓണ്‍ലെനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.


കൂടുതൽ വിവരങ്ങൾക്ക്: www.navodaya.gov.inhttps://navodaya.gov.in/nvs/nvs-school/KANNUR/en/home/. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 31.


കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം


കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വിമന്‍ സ്റ്റഡീസ്/ജന്‍ഡര്‍ സ്റ്റഡീസ്/ സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി/ സോഷ്യോളജി എന്നീ ബിരുദമുള്ള വനിതകള്‍ രേഖകള്‍ സഹിതം മെയ് 19 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എത്തിച്ചേരുക.


വിദ്യാഭ്യാസ വായ്പ അപേക്ഷ ക്ഷണിച്ചു


ന്യൂനപക്ഷ വിഭാഗത്തിലെ  പ്രൊഫഷണല്‍ ബിരുദ – ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക്  മൂന്ന് ശതമാനം പലിശ നിരക്കില്‍  വസ്തു / ഉദ്യോഗസ്ഥ ജാമ്യത്തിന് മേല്‍  വിദ്യാഭ്യാസ വായ്പക്ക്  സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍  അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 98,000 ല്‍ താഴെയുള്ള കാസര്‍കോട് കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്ക് കാസര്‍കോട് ചെര്‍ക്കളയിലുള്ള കേരള സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ റീജിയണല്‍ ഓഫീസില്‍ അപേക്ഷിക്കാം. അപേക്ഷ ഫോറം www.ksmdfc.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍. 04994283061


ലഘു വ്യവസായ യോജന വായ്പാ പദ്ധതി


സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നതിനായി കണ്ണൂര്‍ ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ  യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 4 ലക്ഷം രൂപയാണ് വായ്പാ നല്‍കുന്നത്. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. 6% പലിശ നിരക്കില്‍ വായ്പാ തുക 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. വായ്പാ തുകയ്ക്ക്  കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ നല്‍കണം. ഫോണ്‍. 0497-2705036, 9400068513.


സീറ്റ് ഒഴിവ്


തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 8-ാംക്ലാസ്സ് പ്രവേശനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 9400006494, 9446973178, 9961488477 എന്നീ നമ്പറില്‍ വിളിക്കുക.


സി കെ ശേഖരന്‍ മാസ്റ്റര്‍ പുരസ്‌കാരം ടി ടി വി രാഘവന്‍ മാസ്റ്റര്‍ക്ക്

ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകന് കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ നല്‍കുന്ന സി കെ ശേഖരന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് പയ്യന്നൂര്‍ തെരു കസ്തുര്‍ബ സ്മാരക വായനശാല


മുന്‍ പ്രസിഡണ്ട് ടി ടി വി രാഘവന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. അധ്യാപക അവാര്‍ഡ് ജേതാവും അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം സാരഥിയുമായിരുന്ന സി കെ ശേഖരന്‍ മാസ്റ്ററുടെ പേരിലുള്ളതാണ് പുരസ്‌കാരം. അറുപതു വര്‍ഷത്തോളമായി ഗ്രന്ഥശാല പ്രവര്‍ത്തന രംഗത്തുള്ള രാഘവന്‍ മാസ്റ്റര്‍ തെരു കസ്തൂർബ  വായനശാലയുടെ ഭാരവാഹി എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.


സി കെ ശേഖരന്‍ മാസ്റ്ററുടെ ചരമ ദിനമായ മെയ് 25 ന് വൈകുന്നേരം 4 മണിക്ക് അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു പുരസ്‌കാരം സമ്മാനിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍ അധ്യക്ഷത വഹിക്കും


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration