Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

അറിയിപ്പുകള്‍

27 April 2023 12:45 PM



ഓണ്‍ലൈന്‍ പെന്‍ഷന്‍ അദാലത്ത്


കണ്ണൂര്‍ റീജ്യണല്‍ പ്രൊവിഡണ്ട് ഫണ്ട് കമ്മീഷണര്‍ മെയ് 10ന് രാവിലെ 10.30 മുതല്‍ 12 മണി വരെ ഗുണഭോക്താക്കള്‍ക്കായി  ഓണ്‍ലൈന്‍ പെന്‍ഷന്‍ അദാലത്ത് നടത്തുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ പി എഫ് അംഗങ്ങള്‍, ഇ പി എഫ് പെന്‍ഷണര്‍മാര്‍, ഉടന്‍ വിരമിക്കുന്ന അംഗങ്ങള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സ്ഥാപന ഉടമകള്‍/പ്രതിനിധികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പി എഫ് അക്കൗണ്ട് നമ്പര്‍/ പി പി ഒ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള വിശദ പരാതികള്‍ കണ്ണൂര്‍ പി എഫ് ഓഫീസില്‍ മെയ് അഞ്ചിനകം നല്‍കിയാല്‍  പരാതികളില്‍ കഴിവതും അദാലത്ത് ദിവസം തന്നെ തീര്‍പ്പ് കല്‍പ്പിക്കാനാകും.  ഫോണ്‍: 0497 2712388.




ചിറക്കര സുഭിക്ഷാ ഹോട്ടല്‍ ഉദ്ഘാടനം 28ന്


വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി നഗരസഭയിലെ ചിറക്കരയില്‍ തുടങ്ങുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഏപ്രില്‍ 28ന് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനില്‍ നിര്‍വഹിക്കും. ഒരുമ സ്വയംസഹായ സംഘത്തിന്റെ സഹകരണത്തോടെയാണ് ഹോട്ടല്‍ നടത്തിപ്പ്. റേഷന്‍ കടകളില്‍ എത്തി റേഷന്‍ വാങ്ങാൻ സാധിക്കാത്ത കിടപ്പ് രോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും റേഷന്‍ വിഹിതം വീടുകളില്‍ എത്തിച്ചു നല്കുന്ന ഒപ്പം പദ്ധതിയും ഇതോടൊപ്പം ഫ്‌ളാഗ് ഓഫ് ചെയ്യും. ഓട്ടോറിക്ഷാ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്പീക്കര്‍ അഡ്വ.എ എന്‍ ഷംസീര്‍  അധ്യക്ഷത വഹിക്കും . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാകും.





ശിശുക്ഷേമ സമിതി: പുതിയ ഭാരവാഹികള്‍


കണ്ണൂര്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ 2023 – 26 കാലയളവിലേക്കുള്ള ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. സെക്രട്ടറി: കെ എം രസില്‍ രാജ്, വൈസ് പ്രസിഡണ്ട്: എന്‍ ടി സുധീന്ദ്രന്‍ , ജോയിന്‍ സെക്രട്ടറി: യു കെ ശിവകുമാരി, ട്രഷറര്‍: വിഷ്ണു ജയന്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: സി അശോക് കുമാര്‍, ടി ലതേഷ്, വി പ്രവീണ്‍, ടി വി രഞ്ജിത്ത്





 അപേക്ഷ ക്ഷണിച്ചു


മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനകിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു.

2021 – 22, 2022 – 23 എന്നീ അധ്യയന വര്‍ഷങ്ങളില്‍ എഞ്ചിനീയറിങ്, എം ബി ബി എസ്, ബി എസ് സി അഗ്രികള്‍ച്ചറല്‍, വെറ്ററിനറി സയന്‍സ്, ബി എ എം എസ്, ബി എച്ച് എം എസ്, എം സി എ, എം ബി എ, ബി എസ് സി നഴ്‌സിങ്, എം എസ് സി നഴ്‌സിങ് എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ദേശീയ, സംസ്ഥാനതലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷ അടിസ്ഥാനമാക്കി  മെരിറ്റില്‍ പ്രവേശനം ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കാണ് ലാപ്‌ടോപിന് അപേക്ഷിക്കാന്‍ അര്‍ഹത. അപേക്ഷയും മറ്റ് വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിലും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (kmtwwfb.org) ലഭിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30.


ഹോട്ടല്‍ മാനേജ്‌മെന്റ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്


വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ തലശ്ശേരി മൂന്നാംമൈലില്‍  പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജില്‍ ബി എസ് സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്‌സിന്റെ ഭാഗമായി ഹോട്ടല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പ്ലസ്ടു അവസാന വര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ ഏപ്രില്‍ 28 ന് രാവിലെ 10 മണിക്ക്  കോളേജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 9567463159, 6282393203, 0490 2353600.



പട്ടയ കേസുകള്‍ മാറ്റി


ഏപ്രില്‍ 27ന് കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ ജൂണ്‍ എട്ടിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.


ഏപ്രിൽ 30ന് ശുചിത്വ ഹര്‍ത്താല്‍ 



മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടാത്ത തെരുവോരങ്ങളും പൊതു ഇടങ്ങളും തോടുകളും പുഴകളുമുളള ജില്ലയായി കണ്ണൂര്‍ ജില്ലയെ മാറ്റുന്ന വിവിധ തീവ്രയജ്ഞ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏപ്രില്‍ 30 ന് ശുചിത്വ ഹര്‍ത്താല്‍ ആചരിക്കും.  മഴക്കാലം ശക്തിപ്പെടും മുമ്പേ തോടും തൊടിയും പറമ്പുകളും പൊതു വഴികളും പൊതു സ്ഥലങ്ങളും ശുചീകരിക്കുകയാണ് ലക്ഷ്യം. വലിച്ചെറിയല്‍ മുക്ത ജില്ല എന്ന ലക്ഷ്യം നേടാന്‍ ജില്ലയിലെ  ജനപ്രതിനിധികളും  തദ്ദേശസ്ഥാപനങ്ങളും നടത്തുന്ന പരിശ്രമങ്ങളോട് പൊതുജനങ്ങളും സംഘടനകളും സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.

മാലിന്യ കൂമ്പാരങ്ങള്‍ കണ്ടെത്തി ഒഴിവാക്കണം. എന്നാല്‍ കരിയിലകളും കടലാസുകളും ഉള്‍പ്പെടെ  കത്തിക്കുന്ന ശുചീകരണ രീതി അനുവര്‍ത്തിക്കരുത്. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും അകവും പുറവും പരിസരവും ശുചീകരിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനകളും വ്യക്തികളും നേതൃത്വം നല്‍കണം. മാര്‍ക്കറ്റുകള്‍, പട്ടണങ്ങള്‍, ബസ് സ്റ്റാന്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വൃത്തിയുള്ളതായി മാറ്റാന്‍ ഈ  അവസരം ഉപയോഗപ്പെടുത്തണം.

എല്ലാ  തദ്ദേശ സ്ഥാപന പരിധിയിലും ശുചിത്വ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ തദ്ദേശ ഭരണ സമിതികള്‍ മുന്‍കൈ എടുക്കണം. വിപുലമായ പ്രചാരണം തദ്ദേശ ഭരണ സ്ഥാപനതലത്തില്‍ നടത്തണം.പ്രാദേശിക തലങ്ങളില്‍ മൈക്ക് പ്രചരണം സംഘടിപ്പിക്കണം. വാതില്‍പ്പടി സേവനത്തിന് യൂസർ ഫീ  നല്കാത്തവരുടെ വീടുകള്‍ ഹര്‍ത്താല്‍ ദിനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് യൂസര്‍ ഫീ  ലഭ്യത ഉറപ്പ് വരുത്തണമെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.

ജില്ലാ ഓബുഡ്‌സ്മാന്‍ സിറ്റിങ്


മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓബുഡ്‌സ്മാന്‍ കെ എം രാമകൃഷ്ണന്‍ തലശ്ശേരി ബ്ലോക്ക് ഓഫീസില്‍ സിറ്റിങ് നടത്തി. ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവൃത്തി സ്ഥലം സന്ദര്‍ശിച്ചു.  തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരാതികളും  ചര്‍ച്ച ചെയ്തു ഗ്രാമപഞ്ചായത്തുകളിലെ പ്രവൃത്തിയുടെ ഫയലുകള്‍ പരിശോധിച്ചു.  ന്യൂനതകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.എന്‍ എം എം എസ് വാട്‌സപ്പ് ഗ്രൂപ്പ് രൂപീകരണം, ആവശ്യമായ പ്രതിനിധികളെ ഗ്രൂപ്പില്‍ ഉള്‍പെടുത്തല്‍ എന്നിവ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബ്ലോക്ക് ഓഫീസറെ ചുമതലപെടുത്തി.  പൊതുജനങ്ങള്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി എം എ വൈ (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ രേഖാമൂലമോ ഇ മെയിലായോ (ombudsmanmgnregskannur@gmail.com) സമര്‍പ്പിക്കാവുന്നതാണ്.  ഫോണ്‍:  9447287542, 9037287542.



മസ്റ്ററിങ് നടത്തണം


കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നിന്നും 2022 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം മസ്റ്ററിങ് നടത്തണം.  2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28/29 നകം തൊട്ടു മുമ്പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കണം. മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ലൈഫ്  സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം. മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് എല്ലാ മാസവും ഒന്നു മുതല്‍ ഇരുപത് വരെ മസ്റ്ററിങ് നടത്താവുന്നതാണ്.  എന്നാല്‍ അവര്‍ക്ക് മസ്റ്ററിങ് നടത്തുന്ന മാസം മുതലുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കുകയുള്ളൂ.  ഫോണ്‍: 0497 2705197.





 ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം


കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. മെയ് ഒമ്പത് മുതല്‍ 17 വരെ കളമശ്ശേരിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ www.kied.info ല്‍ അപേക്ഷിക്കേണ്ട അവസാന തീയതി മെയ് ഒന്ന്.  നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. താമസവും ഭക്ഷണവും ഉള്‍പ്പടെ 4130 രൂപയാണ് ഫീസ്. ഫോണ്‍:0484 2532890, 2550322, 9605542061.


അപേക്ഷ ക്ഷണിച്ചു


അപ്പാരല്‍ ട്രെയിനിങ് ആന്റ ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്പ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷത്തെ ബി വോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ റഗുലര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ തളിപ്പറമ്പ എന്ന വിലാസത്തില്‍ ലഭിക്കും.  ഫോണ്‍: : 0460 2226110, 8301030362, 9995004269.


ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി: പരീക്ഷ മെയ് 6ന്


പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിനായി നടപ്പാക്കി വരുന്ന ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച് കോള്‍ലെറ്റര്‍ ലഭിച്ചവര്‍ക്കായി മെയ് ആറിന്  രാവിലെ 10 മണി മുതല്‍ 11.15 വരെ എഴുത്ത് പരീക്ഷ നടത്തുന്നു.  കണ്ണൂര്‍ ജി വി എച്ച് എസ് എസ് (സ്‌പോര്‍ട്‌സ്) ആണ് പരീക്ഷാ കേന്ദ്രം.  പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച അഡ്മിഷന്‍ ടിക്കറ്റും അസ്സല്‍ തിരിച്ചറിയല്‍ രേഖയും സഹിതം രാവിലെ 9.30നകം പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.  വൈകി വരുന്നവരെ യാതൊരു കാരണവശാലും പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.  ഫോണ്‍: 0497 2700357.




മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നിഷ്യന്‍

കോഴ്സുമായി അസാപ്


മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നിഷ്യന്‍ കോഴ്‌സിന്റെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം അസാപ് കേരള തുടങ്ങി. മെയ് ആറ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കോഴ്‌സിന്റെ ഭാഗമായി ഓണ്‍ ദി ജോബ് ട്രെയിനിങ് സെന്ററുകളുടെ ലഭ്യത അനുസരിച്ച് ജില്ലയില്‍ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലായിരിക്കും കോഴ്‌സ്.

കോഴ്‌സ് ദൈര്‍ഘ്യം 200 മണിക്കൂര്‍.  യോഗ്യത – 12 ക്ലാസ് പാസ് /പത്താം ക്ലാസും ഐ ടി ഐയും.  കോഴ്‌സ് ഫീ – 17,200 രൂപ. കാനറാ ബാങ്കിന്റെയും കേരള ബാങ്കിന്റെയും സ്‌കില്‍ ലോണ്‍ സഹായവും അസാപ് കേരള ഒരുക്കുന്നുണ്ട്. ഫോണ്‍: 7907828369.  വെബ്‌സൈറ്റ്: https://tinyurl.com/yckk6uef.





ക്വട്ടേഷന്‍


കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഹാര്‍ഡ് വെയർ  ഐറ്റംസ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 27 ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍  സ്വീകരിക്കും. ഫോണ്‍: 0497 2780226.

കോളേജിലെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ കണ്‍സ്യുമബിള്‍സ് (സിമ്പിള്‍ മെഷറിങ് ടൂള്‍സ്) ഇനങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 28ന്  ഉച്ചക്ക് 12.30  വരെ  ക്വട്ടേഷന്‍  സ്വീകരിക്കും. ഫോണ്‍: 0497 2780226.

മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ കണ്‍സ്യുമബിള്‍സ് (സിമ്പിള്‍ ഹാന്റ് ടൂള്‍സ്) ഇനങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് രണ്ടിന്  ഉച്ചക്ക് 12.30  വരെ  ക്വട്ടേഷന്‍  സ്വീകരിക്കും. ഫോണ്‍: 0497 2780226.


അപേക്ഷ ക്ഷണിച്ചു


ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2022- 23 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ടുകള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്നും  സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് രണ്ടിന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി കണ്ണൂര്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0497-2767488.


പ്രവേശന നിയന്ത്രണം ഒഴിവാക്കി


കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മുന്‍കരുതലുകളുടെയും പശ്ചാത്തലത്തില്‍ ആറളം വന്യജീവി സങ്കേതത്തിനകത്തേക്ക് ഉണ്ടായിരുന്ന പ്രവേശന നിയന്ത്രണം മെയ് ഒന്നു മുതല്‍ ഒഴിവാക്കിയതായി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അറിയിച്ചു.  മെയ് ഒന്നു മുതല്‍ സാധാരണപോലെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും.


എ ബി സി ഡി ക്യാമ്പ് 29ന്


ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കിക്കൊണ്ട് തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ഇല്ലാത്ത പട്ടികവര്‍ഗക്കാര്‍ക്ക് അവ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഏപ്രില്‍ 29ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പടിയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ എ ബി സി ഡി ക്യാമ്പ് നടത്തുന്നു.  ഫോണ്‍: 0497 2700357.


വെബ്ബിനാര്‍ 28ന്


മത്സ്യ കൃഷി മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഇന്‍ അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു.  ഏപ്രില്‍ 28ന് രാവിലെ 11 മണി മുതല്‍ 12 വരെ സംരംഭ മേഖലയില്‍ മത്സ്യകൃഷിയുടെ സാധ്യതകള്‍, മത്സ്യകൃഷി പരിപാലനം, മുതല്‍ മുടക്ക് തുടങ്ങിയ വിഷയങ്ങളാണ് വെബ്ബിനാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  താല്‍പര്യമുള്ളവര്‍ www.kied.info ല്‍ രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 0484 2550322/2532890.


ഭാഗിക വൈദ്യുതി നിയന്ത്രണം


കടുത്ത വേനലില്‍ വൈദ്യുതി ഉപഭോഗം ഏറിയതിനാല്‍ പയ്യന്നൂര്‍ ചെറുവത്തൂര്‍, ചെറുപുഴ, തൃക്കരിപ്പൂര്‍, വെസ്റ്റ് എളേരി, പയ്യന്നൂര്‍ ടൗണ്‍ സബ്‌സ്റ്റേഷന്‍ പരിധികളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.


വൈദ്യുതി മുടങ്ങും


പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുമ്പ കോറോം റോഡ്, ഗാന്ധിമുക്ക്, രാജധാനി, ചിറ്റാരികൊവ്വല്‍, മലബാര്‍ ഗോള്‍ഡ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 27 വ്യാഴം രാവിലെ ഒമ്പത് മുതല്‍ 12 മണി വരെയും, കൂര്‍ക്കര, മുതിയലം, പരവന്‍തട്ട, മുത്തത്തി സ്‌ക്കൂള്‍ ഭാഗങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.


കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ  ആശാരിക്കുന്ന്, വൊഡാഫോണ്‍ കോട്ടൂര്‍, ഹോളിപ്രോപ്‌സ്, ക്രഷര്‍, വൊഡാഫോണ്‍ മാളികപറമ്പ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 27 വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും  അടൂര്‍ വായനശാല, കാടാച്ചിറ എച്ച് എസ്, റിലയന്‍സ് കാടാച്ചിറ(ഓഫീസ് പരിസരം) എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ  ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.


അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ സാലിസ് ഐസ് പ്ലാന്റ്, നഫീസ, അഴിക്കല്‍ ബസ് സ്റ്റാന്‍ഡ്, പാമ്പാടിയാല്‍, സില്‍ക്ക്, തിട്ടാസ്,  നെറ്റ് ഫാക്ടറി, റോക്‌സി ഐസ് പ്ലാന്റ്, ബിസ്മില്ല , നുച്ചിത്തോട്, ജമായത്ത് സ്‌കൂള്‍, മോഹിനി റോഡ്, ഗ്രാമീണ വായനശാല, കപ്പക്കടവ്, പോര്‍ട്ട് ക്വാര്‍ട്ടേഴ്സ്, ദേശബന്ധു, ചര്‍ച്ച്, മൂന്ന് നിരത്ത് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 27 വ്യാഴം രാവിലെ 7.15 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.










Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration