Friday, May 03, 2024
 
 
⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം
News

അറിയിപ്പുകൾ

20 January 2023 03:30 PM


 


വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്‌സിങ് ബിരുദധാരിക്കൾക്കായി അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ പിയേഴ്‌സൺ ഇന്ത്യ എഡ്യൂക്കേഷൻ സർവീസസ്, കോഴിക്കോട് നാഷണൽ ഹോസ്പിറ്റൽ, ഓവർസീസ് ഡെവലപ്പ്‌മെന്റ് ആ്ന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് എന്നിവയുടെ പങ്കാളിത്തത്തോടെ ഐ.ഇ.എൽ.ടി.എസ് പരിശീലനവും ആറ് മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർക്ക്  ഇംഗ്ലീഷ് ഭാഷാ പരിശീലനവും ക്ലിനിക്കൽ പരിശീലനവും  ഒ.ഡി.ഇ.പി.സി വഴി വിദേശ പ്ലേസ്‌മെന്റ് സഹായവും നൽകും. ആറ് മാസത്തെ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റും പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. താൽപര്യമുളളവർ 8304062996 എന്ന നമ്പരിൽ ബന്ധപ്പെടുക.


ദർഘാസുകൾ ക്ഷണിച്ചു


മണിയൂർ ഗവ: ഹയർസെക്കന്ററി സ്‌കൂളിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,00,000 രൂപയ്ക്ക് ലാബ് ഉപകരണങ്ങൾ, (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കമ്പ്യൂട്ടർ) വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 25 ന് ഉച്ചക്ക് ഒരു മണി. അന്നേദിവസം 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 9497295387.


ക്യാമ്പും സമ്പർക്ക പരിപാടിയും


എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) ‘നിധി ആപ്കെ നികട്’- അഥവാ‘പി.എഫ്. നിങ്ങൾക്കരികിൽ’ – എന്ന പേരിൽ, വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ജില്ലാതല ബോധവൽക്കരണ ക്യാമ്പും സമ്പർക്ക പരിപാടിയും നടത്തുന്നു. ജനുവരി 27ന് രാവിലെ 9 മണിക്ക്

കോഴിക്കോട് സിവിൽ സ്റ്റേഷൻ പ്ലാനിംഗ് ഓഫീസ് ഹാളിലാണ് പരിപാടി. അന്നേദിവസം മലപ്പുറം,പാലക്കാട്,വയനാട് ജില്ലകളിലും പരിപാടി നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള പി.എഫ്. അംഗങ്ങൾ, തൊഴിലുടമകൾ, പെൻഷൻകാർ  https://epfokkdnan.wixsite.com/epfokkdnan എന്ന സൈറ്റ് സന്ദർശിക്കുകയോ  ro.kozhikode@epfindia.gov.in എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യുകയോ വേണം.   പ്രവേശനം രജിസ്‌ട്രേഷന്റെ  അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് റീജിയണൽ പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ-I അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 -2367568.


ടെണ്ടർ ക്ഷണിച്ചു


വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൂണേരി ബ്ലോക്കിൽ പ്രവർത്തിക്കുന്ന തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിലേക്ക് 2022-23 വർഷത്തെ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിയ്ക്ക് 2,000 രൂപ നിരക്കിൽ 194 അങ്കണവാടികൾക്കാണ് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി ഒൻപത് ഉച്ചക്ക് ഒരു മണി വരെ. അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് തൂണേരി ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ – 04962555225, 9633606296.


അങ്കണവാടികളിൽ നിയമനം: അപേക്ഷ ക്ഷണിച്ചു


പന്തലായനി ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിൽ വരുന്ന അത്തോളി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകൾ അത്തോളി പഞ്ചായത്ത് ഓഫീസിലും കൊയിലാണ്ടി മിനിസിവിൽ സ്റ്റേഷനിലെ പന്തലായനി ശിശുവികസന പദ്ധതി കാര്യാലയത്തിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പന്തലായനി ശിശുവികസന പദ്ധതി കാര്യാലയത്തിൽ ഫെബ്രുവരി 10 ന് വൈകീട്ട് 5 മണിക്ക് മുൻപായി എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – 9446255163.


അപേക്ഷ ക്ഷണിച്ചു


കോളേജ് ഓഫ് എഞ്ചിനീയറിങ് വടകരയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിഷയത്തിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എം.ടെക്) ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ  സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 24ന് 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0496 -2536125, 2537225.


മെഡ്‌കോ കം സ്റ്റാഫ് നഴ്‌സ് നിയമനം


കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാസ്പിന് കീഴിൽ മെഡ്‌കോ വിഭാഗത്തിൽ മെഡ്‌കോ കം സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത ബി എസ് സി നഴ്‌സിങ്/ജിഎൻഎം, സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ കോഴ്‌സ് മൂന്ന് ഒഴിവുകളാണ് ഉള്ളത്. ദിവസ വേതനം 760 രൂപ. 18 നും 36 നും ഇടയിൽ പ്രായമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 23 ന് രാവിലെ 11.30 ന് ഐംഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.


അറിയിപ്പ്


കേരള വനിതാ കമ്മീഷൻ ജനുവരി 23ന് രാവിലെ 10 മണി മുതൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണി മുതൽ സിറ്റിംഗ് നടത്തും.


ക്വട്ടേഷൻ ക്ഷണിച്ചു


കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ്  കമ്മീഷണർ (ജനറൽ) ഓഫീസിലേക്ക് എസി.കാർ/എ.സി.ജീപ്പ് (ഡ്രൈവർ ഉൾപ്പെടെ) പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 31 ഉച്ചക്ക് ഒരുമണിവരെ.

ഫോൺ: 0495  2371055.


താത്ക്കാലിക നിയമനം


കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബി.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി അല്ലെങ്കിൽ ബി.എസ്.സി സയൻസ് ബിരുദവും ബി.എ.ആർ.സിയിൽ നിന്നുള്ള ഡിഎംആർഐടിയും. പ്രതിമാസ വേതനം 40,000/ രൂപ.


വൺ സ്റ്റോപ്പ് സെന്ററിലേക്ക് നിയമനം


വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കേസ് വർക്കർ (സ്ത്രീകൾ മാത്രം), ഐ.ടി സ്റ്റാഫ്, ലീഗൽ കൗൺസിലർ എന്നീ തസ്തികകളിൽ ഓരോ ഒഴിവിലേക്കാണ് നിയമനം. അപേക്ഷ ജനുവരി 31 ന് വൈകുന്നേരം 5  മണിക്ക് മുൻപായി വിമൻ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, ബി -ബ്ലോക്ക്, മൂന്നാം നില, കോഴിക്കോട് -20 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്- 0495-2371343.



 


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration