Friday, May 03, 2024
 
 
⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം
News

അറിയിപ്പുകൾ

17 January 2023 05:05 PM

ഗതാഗതം നിരോധിച്ചു 


താഴെ കക്കാട് ജി എൽ പി സ്കൂൾ റോഡ് കോൺക്രീറ്റ് പ്രവർത്തിയുമായി ബന്ധപ്പെട്ട് മേൽ റോഡിലൂടെയുള്ള ഗതാഗതം ജനുവരി 17 മുതൽ 20 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.


തേക്ക് തടികള്‍ ലേലം ചെയ്യുന്നു


കോഴിക്കോട് മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ നിന്നും ശേഖരിച്ച തേക്ക് തടികള്‍ ചാലിയം ഗവ:ടിമ്പര്‍ ഡെപ്പോയില്‍ എത്തിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 19 ന് വൈകീട്ട് 3 മണിക്ക് ലേലം നടക്കും. ദര്‍ഘാസ് ഫോറം ജനുവരി 17 മുതല്‍ കോഴിക്കോട് ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങള്‍ ദര്‍ഘാസ് കം ലേല ദിവസം ഉച്ചക്ക് 2.30 വരെ ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് നിരതദ്രവ്യം അടച്ചവരെ മാത്രം ഉള്‍പ്പെടുത്തി മരങ്ങളുടെ ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2414702.


ഗവ:വി എച്ച് എസ് എസ് മേപ്പയ്യൂരിന് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ച രണ്ടു ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. നിരത ദ്രവ്യം 2000 / രൂപ ടെണ്ടര്‍ ഫീസ് 400 രൂപ ജിഎസ്ടി 48 രൂപ. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 28. അന്നേ ദിവസം 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 9400677669.


കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം 


2023 ഫെബ്രുവരി 19ന് നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് സൗജന്യ കെ-മാറ്റ് പരിശീലനം നടത്തുന്നു. 2023-25 എം.ബി.എ ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് സൗജന്യ ട്രയല്‍ ടെസ്റ്റ്. സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനവും യൂ ട്യൂബ് വീഡിയോ ക്ലാസ്സും ചേര്‍ന്നതാണ് പരിശീലന പരിപാടി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിക്കുക. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് http://bit.ly/kmatmock. കൂടുതല്‍ വിവരങ്ങള്‍ക്ക് :8548618290.


അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ ഒഴിവ്


എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ പട്ടികജാതി, ഓപ്പണ്‍ വിഭാഗത്തില്‍പെട്ടവര്‍ക്കായുള്ള രണ്ട് താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും. യോഗ്യത സി എ, ഐസിഎംഎ. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായം പരിധി 18-45.


നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം ജനുവരി 21 നു മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 04842312944.


ദര്‍ഘാസുകള്‍ ക്ഷണിച്ചു


മണിയൂര്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,00,000 രൂപയ്ക്ക് ലാബ് ഉപകരണങ്ങള്‍, (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കമ്പ്യൂട്ടര്‍) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുളള ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 25 ന് ഉച്ചക്ക് ഒരു മണി. കൂടുതൽ വിവരങ്ങള്‍ക്ക് 9497295387.


സിഎൻജി ഓട്ടോറിക്ഷകൾക്ക് സി.സി പെർമിറ്റ്


2021 നവംബർ ഒന്ന് മുതൽ 2022 ഡിസംബർ 25 വരെ പുതിയ സിഎൻജി ഓട്ടോറിക്ഷകൾക്ക് സി.സി പെർമിറ്റ് നൽകുന്നു. അപേക്ഷാഫീസ് അടക്കുകയും പെർമിറ്റ് ലഭിക്കുന്നതിന് കാലതാമസം വന്നതിനാൽ ക്യാൻസൽ ചെയ്ത് റൂറൽ പെർമിറ്റ് എടുക്കുകയും ചെയ്തവർക്ക് അപേക്ഷിക്കാം. 2021 ഫെബ്രുവരി മൂന്നിലെ ആർടിഎ തീരുമാനത്തിലെ നിബന്ധനകൾ പാലിച്ചിട്ടുളള അപേക്ഷകരും കോർപ്പറേഷൻ പരിധിയിൽ സ്ഥിര താമസക്കാരും ഈ കാലയളവിൽ സിഎൻജി സി.സി പെർമിറ്റ് ലഭിക്കാൻ കാലതാമസം നേരിടുമെന്ന കാരണത്താൽ റൂറൽ പെർമിറ്റ് എടുത്തവർക്കും അപേക്ഷ നൽകാം. 2023 ഫെബ്രുവരി 15 ന് മുൻപായി ഫീസടച്ച രസീതി സിഎൻജി സി.സി പെർമിറ്റിനുളള അപേക്ഷ എന്നിവ സഹിതം റീജ്യണൽ ട്രാൻസ്‌പോർട് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് – 0495-2371705.


ടെണ്ടർ ക്ഷണിച്ചു 


വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള കോഴിക്കോട് അർബൻ 1 ഐ.സി.ഡി.എസ് കാര്യാലയത്തിലേക്ക് 2022-23 സാമ്പത്തിക വർഷത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് ഓടിക്കുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്ര പതിപ്പിച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തിയ്യതി ജനുവരി 19 ഉച്ചക്ക് 1മ​ണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 0495 2702523/ 8547233753


താത്ക്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം


പേരാമ്പ്ര ഗവ:ഐ.ടി.ഐയില്‍ മെക്കാനിക് അഗ്രികള്‍ച്ചറല്‍ മെഷീനറി ട്രേഡില്‍ ഒരു താത്ക്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മതിയായ യോഗ്യത ഉളളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളുമായി ജനുവരി 16 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961666422.


സ്ഥിരം ലൈസൻസികളെ നിയമിക്കുന്നു 


കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളായി റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നതിന് പട്ടികജാതി, ഭിന്നശേഷി സംവരണ വിഭാഗങ്ങളിൽ നിന്നും യോഗ്യരായ അപേക്ഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി സംവരണം-2 (കടകൾ താമരശ്ശേരി റേഷൻ കട നമ്പർ 26, കൊയിലാണ്ടി റേഷൻ കട നമ്പർ 198) പട്ടികജാതി സംവരണം-2 കടകൾ (കോഴിക്കോട് റേഷൻ കട നമ്പർ 162, കൊയിലാണ്ടി റേഷൻ കട നമ്പർ 10) എന്നിങ്ങനെയാണ് നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 10 ന് മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക്: 04952370655.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration