Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

തീരജനസമ്പർക്ക സഭ: പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

07 January 2023 01:05 PM





വിവിധ സർക്കാർ വകുപ്പുകളിൽ പരിഹാരമാകാതെ കിടന്ന മത്സ്യത്തൊഴിലാളികളുടെ പരാതികൾക്ക് ആശ്വാസമായി കൊയിലാണ്ടിയിൽ നടന്ന ജില്ലയിലെ നാലാമത്തെ തീരജനസമ്പർക്ക സഭ. കൊയിലാണ്ടി ഗവ: റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടന്ന അദാലത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ അധ്യക്ഷത വഹിച്ചു.


ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.




ചേമഞ്ചേരി പഞ്ചായത്ത് മുതൽ പയ്യോളി മുനിസിപ്പാലിറ്റി വരെയുള്ള തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ആകെ ലഭിച്ച 328 പരാതികളിൽ 143 എണ്ണം തീർപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു. ഫിഷറീസ്സ്, റവന്യു, സിവിൽ സപ്ലൈസ്‌, മത്സ്യഫെഡ്, ലോൺ സംബന്ധമായവ, പുനർഗേഹം, ലൈഫ്മിഷൻ, കെ.എസ്.ഇ.ബി, സഹകരണം തുടങ്ങി 19 വകുപ്പുകളിൽ പരിഹരിക്കാതെ കിടന്ന മത്സ്യത്തൊഴിലാളികളുടെ പരാതികൾക്കാണ് തീരജന സമ്പർക്ക സഭയിൽ പരിഹാരമായത്.






ചടങ്ങിൽ മത്സ്യത്തൊഴിലാളി മേഖലയിലെ ഉന്നത നേട്ടം കൈവരിച്ചവരെ ആദരിച്ചു. അൽ അസ്ഹർ മെഡിക്കൽ കോളേജിൽ എംബിബിഎസ് അഡ്മിഷൻ നേടിയ ദീപ്‌ന പ്രസന്നൻ ചെറിയ മങ്ങാട്, മികച്ച എൻഎസ്എസ് വളണ്ടിയർ കാവേരി മനോഹരൻ എന്നിവരെയാണ് ആദരിച്ചത്. കൗൺസിലർമാരായ സുധാകരൻ, ബബിത,വൈശാഖ്,വി.പി ഇബ്രാഹിം കുട്ടി,അസീസ് മാസ്റ്റർ,റഹ്മത്, ‌രത്നവല്ലി ടീച്ചർ, സിന്ധു സുരേഷ്‌ എന്നിവരും വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായി. ഫിഷറീസ് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ സ്വാഗതവും കൊയിലാണ്ടി ജിആർഎഫ്ടിഎച്ച്എസ് പ്രധാനധ്യാപിക സുചേത ടീച്ചർ നന്ദിയും പറഞ്ഞു.






Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration