കേന്ദ്ര മന്ത്രി തവര്ചന്ദിന്റെ മകള്‍ കോവിഡ് ബാധിച്ച് മരിച്ചു
ഇന്‍ഡോര്‍: കേന്ദ്ര മന്ത്രി തവര്‍ചന്ദ് ഗെഹ് ലോട്ടിന്റെ മകള്‍ കോവിഡ് ബാധിച്ച് മരിച്ചു. യോഗിത സോളങ്കി(42) ആണ് മരിച്ചത്. ഇന്‍ഡോറിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം. ശ്വാസകോശത്തില്‍ 80 ശതമാനത്തോളം അണുബാധ ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉജ്ജയിനിലെ ആശുപത്രിയിലാണ് ആദ്യം സോളങ്കിയെ പ്രവേശിപ്പിച്ചത്.
ആരോഗ്യനില വഷളായതോടെ മേദാന്തയിലേക്ക് മാറ്റി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.