26 കോടി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഡേറ്റ ഓണ്‍ലൈനില്‍ വിറ്റതായി റിപ്പോർട്ട്
ന്യൂയോര്‍ക്ക്: 267 ദശലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഡേറ്റ ഡാര്‍ക്ക് വെബിൽ വിറ്റതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷയുമായി സംബന്ധിച്ച് ഗവേഷണം നടത്തുന്ന ബോബ് ഡിയാചെന്കോ നല്കിയ വിവരമനുസരിച്ച് സൈബര്‍ സുരക്ഷ സ്ഥാപനമായ സൈബ്ള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് 267 ദശലക്ഷം ആളുകളുടെ വിവരങ്ങളടങ്ങുന്ന ഡേറ്റബേസ് വിറ്റതായി അറിയുന്നത്.
500 ഡോളറിനാണ് (ഏകദേശം 41,033 രൂപ) വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഫേസ്ബുക്ക് ഐ.ഡി, മുഴുവന്‍ പേര്, ഇ- മെയില്‍ ഐ.ഡി, ഫോണ്‍ നമ്പർ, അവസാന കണക്ഷൻറെ ടൈംസ്റ്റാംപ്, പ്രായമടക്കമുള്ള മറ്റ് വിവരങ്ങള്‍ എന്നിവ ഡേറ്റ ബേസില്‍ ഉള്‍പെടുന്നുണ്ടെങ്കിലും പാസ്വേഡുകള് ചോര്‍ന്നില്ലെന്നത് ആശ്വാസമായി.
ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ എങ്ങനയാണ് ചേര്‍ന്നതെന്ന് തീര്‍ച്ചയില്ലെന്ന് സൈബ്ള്‍ ബ്ലോഗ്സ്പോട്ടില് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഫേസ്ബുക്കിന്റ തേര്‍ഡ്പാര്‍ട്ടി എ.പി.ഐ ചോര്‍ന്നതോ സ്ക്രാപ്പിങ് വഴിയോ ആകും ഇത് സംഭവിച്ചുണ്ടാകുകയെന്ന് അവര്‍ സംശയിക്കുന്നു.