Monday, May 13, 2024
 
 
⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന്
News

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ വെബ്‌സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു

19 October 2022 02:20 PM

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ വെബ്‌സൈറ്റും മാർഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. ഡിസംബറിൽ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും ലഭിക്കും.


സ്‌കൂളുകൾക്ക് ഓൺലൈനായി  നവംബർ 4 വരെ www.hv.kite.kerala.gov.in പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന 100 സ്‌കൂളുകളുടെ ഫ്‌ലോർ ഷൂട്ട് നവംബർ അവസാനവാരം ആരംഭിക്കും. ഈ സ്‌കൂളുകൾക്ക് 15,000 രൂപ വീതം ലഭിക്കും. പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്ന സ്‌കൂളുകളിൽ ഹരിതവിദ്യാലയം സംഘം സന്ദർശനം നടത്തി ഡോക്യുമെന്റേഷൻ നടത്തും.


സ്‌കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കൂടെ അറിയാനുള്ള അവസരമായിക്കണ്ട് മുഴുവൻ സ്‌കൂളുകളും പ്രാഥമിക റൗണ്ടിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡി.ജി.ഇ കെ.ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.പി ജയപ്രകാശ്, എസ്.എസ്.കെ. ഡയറക്ടർ ഡോ. എ.ആർ സുപ്രിയ, സ്‌കോൾ വൈസ് ചെയർമാൻ ഡോ.പി.പ്രമോദ് എന്നിവർ സംബന്ധിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ തീർത്ഥ എസ്-ന് മന്ത്രി ആദ്യ ബ്രോഷർ നൽകി.


സ്‌കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്‌കൂളുകളെ തെരഞ്ഞെടുക്കുക. ഓൺലൈൻ അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്‌ക്കുകൾ കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration