ഒന്നാംവിള നെല്ല് സംഭരണം: ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 27,990 കര്‍ഷകര്‍
ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള ജില്ലയില്‍ ഇതുവരെ 27,990 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതലാണ് രജിസ്ട്രേഷന് ആരംഭിച്ചത്. ആലത്തൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്- 12094 പേര്. ഒറ്റപ്പാലം താലൂക്കിലാണ് കുറവ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്-227 പേര്. ചിറ്റൂര്‍-11462, പാലക്കാട്-3792, പട്ടാമ്പി-415 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകള്‍. കര്‍ഷകര്‍ക്ക് www.supplycopaddy.co.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഒന്നാംവിള നെല്ലുസംഭരണത്തിനായുള കര്‍ഷക രജിസ്ട്രേഷന് തുടരുകയാണ്.