Monday, May 13, 2024
 
 
⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു
News

ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകൾ ഇന്നും നാളെയും (ജൂലൈ 16, 17)

15 July 2022 03:30 PM





സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബുിലെ അംഗങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ജില്ലാസഹവാസ ക്യാമ്പ് 14 ജില്ലകളിലും ജൂലൈ 16, 17 തിയതികളിൽ നടക്കും. മൊബൈൽ ആപ്പ്, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ഐ.ഒ.ടി. (ഇന്റർനെറ്റ് ഓഫ് തിങ്‌സ്) ഉപകരണങ്ങൾ, ത്രിഡി കാരക്ടർ മോഡലിങ് തുടങ്ങിയ നൂതനസാങ്കേതികവിദ്യയിലെ പരിശീലനമാണ് ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നൽകുന്നത്. കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിലായി നടത്തിയ സബ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 14000 പേരിൽ നിന്നും പ്രോഗ്രാമിങ്, ത്രിഡി അനിമേഷൻ വിഭാഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത 1100 കുട്ടികളാണ് ജില്ലാക്യാമ്പുകളിൽ പങ്കെടുക്കുന്നത്.


സ്വതന്ത്ര ത്രിഡി ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയറായ ബ്ലെൻഡർ ഉപയോഗിച്ച്, ത്രിഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് (ഡൈനിങ് ടേബിൾ, ഗ്ലാസ്, കപ്പ്, സോസർ, ഫ്രൂട്ട് ബാസ്‌ക്കറ്റ്, ഡൈനിങ് ഹാൾ മുതലായ ത്രിഡി മോഡലുകളുടെ നിർമ്മാണം), ത്രീഡി കാരക്ടർ അനിമേഷൻ എന്നിവയാണ് അനിമേഷൻ മേഖലയിലെ വിദ്യാർഥികൾക്കുള്ള പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ തന്നെ കാരക്ടർ ഡിസൈൻ ചെയ്ത് അനിമേഷൻ തയാറാക്കുകയാണ് ചെയ്യുന്നത്.


പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഞായറാഴ്ച 03.30 ന് തിരുവനന്തപുരം ജില്ലയിലെ ക്യാമ്പായ കോട്ടൺഹിൽ സ്‌കൂൾ സന്ദർശിച്ച് പതിനാല് ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും.


വിദ്യാർഥികൾ തയാറാക്കിയ ഉല്പന്നങ്ങളുടെ പ്രദർശനം ജൂലൈ 17, ഞായറാഴ്ച വൈകിട്ട് 3.00 മണിയ്ക്ക് പതിനാല് ജില്ലാ ക്യാമ്പുകളിലും ഒരുക്കിയിട്ടുണ്ട്. ഇത് കാണുന്നതിന് പൊതുജനങ്ങൾക്കും അവസരമുണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. ക്യാമ്പ് നടക്കുന്ന സ്ഥലങ്ങൾ കൈറ്റ് വെബ് സൈറ്റിൽ (www.kite.kerala.gov.in) ലഭ്യമാണ്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration