Tuesday, May 07, 2024
 
 
⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം ⦿ ലൈഫ് ഗാര്‍ഡ് നിയമനം ⦿ ജില്ലാ കലക്ടറുടെ സഹായത്തണലില്‍ പൂവിടുന്ന കായിക സ്വപ്നങ്ങളുമായി ശിവാനി ⦿ ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം: ലേബർ കമ്മീഷണർ ⦿ കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം – കലക്ടര്‍ ⦿ ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ് ⦿ സൂര്യാഘാതത്തില്‍ നിന്ന് മൃഗങ്ങളെയും സംരക്ഷിക്കണം ⦿ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ്
News

കരാര്‍ നിയമനം

21 May 2022 07:55 PM

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ളീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അദ്ധ്യാപക തസ്തികകളില്‍ ഓരോ ഒഴിവുകളും, ഹൈസ്‌ക്കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ ഗണിതം, തമിഴ്, റസിഡന്റ് ട്യൂട്ടര്‍ (ആണ്‍) എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളുമാണുള്ളത്.


ബന്ധപ്പെട്ട തസ്തികയിലേക്ക് കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ സഹിതം ജില്ല പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫിസ്, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ, ഇടുക്കി, പിന്‍ – 685 603 എന്ന വിലാസത്തിലോ ddoforscidukki@gmail.com ഇ-മെയിലിലേക്കോ അയക്കണം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അദ്ധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാര്‍ നിയമനം റദ്ദാക്കും.


നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 26, വൈകിട്ട് 5 മണി വരെ. ഫോണ്‍: 04862 296297


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration