Friday, May 03, 2024
 
 
⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം
News

ഇനി ഫയർഫോഴ്‌സ് പഠിപ്പിക്കും തൊഴിലധിഷ്ഠിത കോഴ്‌സുകൾ

23 April 2022 05:00 PM

കേരള ഫയർ ആന്റ് റെസ്‌ക്യു അക്കാഡമിയിൽ തൊഴിലധിഷ്ഠിത സെൽഫ് ഫിനാൻസിംഗ് കോഴ്‌സുകൾ ആരംഭിക്കുന്നു. നാല് മാസം ദൈർഘ്യമുള്ള അഡ്വാൻസ്്ഡ് കോഴ്സ് ഓൺ ഫയർ ആന്റ് സേഫ്ടി, ഫീൽഡ് തലത്തിൽ പ്രാവീണ്യം ഉറപ്പാക്കുന്ന  രണ്ടു മാസത്തെ  ബേസിക് കോഴ്സ് ഓൺ ഫയർ ആന്റ് സേഫ്ടി, ബേസിക് കോഴ്സ് ഓൺ ഫയർ പ്രിവൻഷൻ എന്നിവയാണ് തൃശൂരിലെ അക്കാഡമിയിൽ പഠിപ്പിക്കുക. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷിതമായ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതാണ് ബേസിക് കോഴ്സ് ഓൺ ഫയർ പ്രിവൻഷൻ. ഒരാഴ്ചയാണ് ഇതിന്റെ പഠനകാലാവധി. കോഴ്‌സുകളുടെ സിലബസ് അപേക്ഷകരുടെ ആവശ്യാനുസരണം മാറ്റം വരുത്താവുന്ന തരത്തിലാണ് ക്രമീകരിക്കുക.


സ്ത്രീ പുരുഷ ഭേദമന്യേ പൊതുജനങ്ങൾക്കായി ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 20 വയസ്സ് പൂർത്തിയായ 35 വയസ്സു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്വദേശത്തും വിദേശത്തുമുള്ള വ്യവസായ സ്ഥാപനങ്ങളിൽ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ ഉൾപ്പെടെയുള്ള വിവിധ തൊഴിലിന് പ്രാപ്തമാക്കുന്ന നൂതന കോഴ്സുകളാണ് അക്കാഡമി ആവിഷ്‌കരിച്ചിരിക്കുന്നത്.


എല്ലാ വർഷവും ജനുവരി ആദ്യം പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയും വിധത്തിലാവും മൂന്നു കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിക്കുക. കോഴ്സ് പ്രവേശനത്തെ കുറിച്ചുള്ള വിവരങ്ങൾ fire.kerala.gov.in ൽ പ്രസിദ്ധീകരിക്കും. സർട്ടിഫിക്കറ്റ് കോഴ്സുകളായ ആഡ്വാൻസ്ഡ് കോഴ്സ് ഓൺ ഫയർ ആന്റ് സേഫ്ടി, ബേസിക് കോഴ്സ് ഓൺ ഫയർ ആന്റ് സേഫ്ടി എന്നിവയ്ക്ക് പ്‌ളസ് ടു, വി. എച്ച്. എസ്. സി, തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. ബേസിക് കോഴ്സ് ഓൺ ഫയർ പ്രിവൻഷന് ഏഴാം ക്ലാസിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത വേണം. മെഡിക്കൽ, ഫിസിക്കൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടഫിക്കറ്റുകൾ, സ്വയം സാക്ഷ്യപത്രം എന്നിവ അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം. അപേക്ഷകർ ശാരീരിക യോഗ്യതാ പരീക്ഷ പാസാകണം. പ്രവേശനം ലഭിക്കുന്നവർ അക്കാദമിയിൽ താമസിച്ച് പരിശീലനം നേടണം. കോഴ്സ് പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഫയർ ആന്റ് റെസ്‌ക്യു  വകുപ്പ് സർട്ടിഫിക്കറ്റ് നൽകും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration