Tuesday, May 07, 2024
 
 
⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം ⦿ ലൈഫ് ഗാര്‍ഡ് നിയമനം ⦿ ജില്ലാ കലക്ടറുടെ സഹായത്തണലില്‍ പൂവിടുന്ന കായിക സ്വപ്നങ്ങളുമായി ശിവാനി ⦿ ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം: ലേബർ കമ്മീഷണർ ⦿ കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം – കലക്ടര്‍ ⦿ ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ് ⦿ സൂര്യാഘാതത്തില്‍ നിന്ന് മൃഗങ്ങളെയും സംരക്ഷിക്കണം ⦿ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്‌ഷോപ് ⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം
News

2022 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ)അപേക്ഷിക്കാം

12 December 2021 06:50 PM

*അക്രഡിറ്റേഷൻ പുതുക്കൽ ഓൺലൈൻ വഴി

*ഡിസംബർ 20 നകം പ്രിന്റ് ഔട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം




2022-ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ) അപേക്ഷിക്കാം. ഡിസംബർ 20 നകം ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 2021ൽ അക്രഡിറ്റേഷൻ ലഭിച്ചവരാണ് (ഓൺലൈനായി രജിസ്റ്റർ ചെയ്ത് കാർഡ് ലഭിച്ചവർ) അക്രഡിറ്റേഷൻ പുതുക്കാൻ അപേക്ഷിക്കേണ്ടത്. www.prd.kerala.gov.in ലോഗിൻ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം.


നേരത്തെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇത്തവണ പ്രൊഫൈലിൽ (ഫോട്ടോ, ഒപ്പ്, തസ്തിക, ജില്ല, വിലാസം തുടങ്ങിയ) ആവശ്യമായ തിരുത്തലുകൾ വരുത്താവുന്നതാണ്. റിപ്പോർട്ടർമാർ മീഡിയാ  വിഭാഗത്തിലും എഡിറ്റോറിയൽ ജീവനക്കാർ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്.


രേഖപ്പെടുത്തിയ വിവരങ്ങൾ അപേക്ഷകന് പരിശോധിക്കാൻ പ്രിവ്യൂ സൗകര്യം ലഭ്യമാണ്. ഓൺലൈൻ  ആയി സബ്മിറ്റ് ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ട് മാധ്യമ മേധാവിയുടെ അംഗീകാരത്തോടെ വേണം  ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ 2021 ഡിസംബർ 20 നകം സമർപ്പിക്കേണ്ടത്. നിലവിൽ ഉള്ള കാർഡിന്റെ ഫോട്ടോ കോപ്പിയും അപേക്ഷയോടൊപ്പം സമർപ്പിക്കണം (റിപ്പോർട്ടിംഗ് ജീവനക്കാർ ബ്യൂറോ ചീഫിന്റെയും എഡിറ്റോറിയൽ/ഡസ്‌കിലുള്ളവർ ചീഫ് എഡിറ്റർ/ന്യൂസ് എഡിറ്ററുടെയും ഒപ്പും സീലുമാണ് പ്രിന്റൗട്ടിൽ രേഖപ്പെടുത്തേണ്ടത്). പുതുക്കിയ കാർഡുകൾ  ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ നിന്ന് ഡിസംബർ അവസാനം വിതരണം ചെയ്യും.


ഓൺലൈനായി അക്രഡിറ്റേഷൻ പുതുക്കേണ്ടത് ഇങ്ങനെ

www.prd.kerala.gov.in ലൂടെയാണ് അക്രഡിറ്റേഷൻ പുതുക്കേണ്ടത്. http://www.iiitmk.ac.in/iprd/login.php  എന്ന ലിങ്കിലാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. (ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം)  http://www.iiitmk.ac.in/iprd/login.php പേജിൽ നിലവിലെ അക്രഡിറ്റേഷൻ നമ്പറും പാസ് കോഡും ഉപയോഗിച്ച് വേണം ലോഗിൻ ചെയ്യേണ്ടത്


അക്രഡിറ്റേഷൻ നമ്പർ എന്ന കോളത്തിൽ നിലവിലെ (2021) കാർഡിലെ അക്രഡിറ്റേഷൻ നമ്പർ കാപ്പിറ്റൽ ലെറ്ററിൽ ടൈപ്പ് ചെയ്യണം. (ഉദാ: PRD/TVM/MA1000/2021). 2021ലെ പാസ് വേർഡ്  ഓർമയില്ലാത്തവർ തൊട്ടുതാഴെയുള്ള ‘ഫോർഗട്ട് പാസ്വേഡ്’ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലഭ്യമാകുന്ന പേജിൽ അക്രഡിറ്റേഷൻ നമ്പർ മുഴുവനായി ടൈപ്പ് ചെയ്ത് ‘റീസെറ്റ് പാസ്വേഡ്’ ക്ലിക്ക് ചെയ്താൽ പുതിയ പാസ് വേർഡ് ലഭ്യമാകും. ഈ പോർട്ടലിൽ കാർഡിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഇ-മെയിലിലാണ് പാസ് വേർഡ് ലഭിക്കുന്നത് .


പാസ് വേർഡ് ഉപയോഗിച്ച് http://www.iiitmk.ac.in/iprd/login.php പേജിലൂടെ അപേക്ഷകന് പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാം. ‘റിന്യൂ രജിസ്‌ട്രേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്താണ് അപ്‌ഡേഷൻ നടത്തേണ്ടത്.

(പാസ് വേർഡ് റീസെറ്റിംഗ് സംശയങ്ങൾ ഉണ്ടെങ്കിൽ 9744764171 എന്ന നമ്പരിൽ വിളിക്കുക.)

അപേക്ഷകൻ ജോലി ചെയ്യുന്ന  ജില്ലയാണ്  ‘ജില്ല’ യെന്ന കോളത്തിൽ രേഖപ്പെടുത്തേണ്ടത്. അതത് ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കാണ് മേലധികാരിയുടെ ഒപ്പും സീലും ചേർത്ത അപേക്ഷയുടെ പ്രിൻറ് ഔട്ട് നൽകേണ്ടത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration